പ്രതിഷേധമാർച്ച്​ നടത്തും

തിരുവനന്തപുരം: വെൽഫെയർപാർട്ടി മണ്ഡലം സെക്രട്ടി ഷാജി അട്ടക്കുളങ്ങരയെ കേൻറാൺമ​െൻറ് പൊലീസ് സ്റ്റേഷനിൽ അകാരണമായി മർദിച്ചതിൽ വെൽെഫയർപാർട്ടി ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി പ്രതിഷേധിച്ചു. ഹെൽമറ്റ് പരിശോധന എന്ന പേരിൽ വഴിയിൽ തടയുകയും കാര്യമന്വേഷിച്ച ഷാജി അട്ടക്കുളങ്ങരയെയും അസ്ലമിനെയും സ്റ്റേഷനിൽകൊണ്ടുപോയി ക്രൂരമായി മർദിക്കുകയും കള്ളക്കേസിൽ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അകാരണമായി മർദിച്ച പൊലീസ് നടപടിക്കെതിരെ ശനിയാഴ്ച രാവിലെ 10.30ന് പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് കേൻറാൺമ​െൻറ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.