സാംസ്കാരികനിലയം നിർമാണത്തിൽ അഴിമതി: നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

പുനലൂർ: നഗരസഭ ചെമ്മന്തൂർ പ്രൈവറ്റ് സ്റ്റാൻഡിൽ സാംസ്കാരികനിലയം നിർമിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷമായ യു.ഡി.എഫ് സെക്രട്ടറിയെയും എൻജിനീയറെയും ഉപരോധിച്ചു. നിലയം നിർമിക്കുന്നതിന് ആദ്യ എസ്റ്റിമേറ്റ് പ്രകാരം 38 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. പിന്നീടിത് 1.3 കോടി രൂപ ചെലവിട്ടാണ് പൂർത്തീകരിച്ചത്. സർക്കാർ അക്രഡിറ്റഡ് ഏജൻസിക്കായിരുന്നു നിർമാണചുമതല. എന്നാൽ, ഏത് നിലക്കാണ് ഇത്രയും തുക നിലയത്തിന് ചെലവിട്ടതെന്ന് വ്യക്തമാക്കാൻ നഗരസഭ എൻജിനീയർക്കുപോലും കഴിയുന്നിെല്ലന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. നിർവഹണ ഏജൻസിയുടെ ചുമതലക്കാരനും നഗരസഭ ചെയർമാനും ചേർന്ന് വൻ ക്രമക്കേട് നടത്തിയെന്നും പ്രതിഷേധക്കാർ പറയുന്നു. അഴിമതി അന്വേഷിക്കാൻ വിജിലൻസിനും ചീഫ് ടെക്നിക്കൽ എക്സാമിനർക്കും പരാതി നൽകുമെന്നും അറിയിച്ചു. പ്രതിപക്ഷ നേതാവ് നെത്സൺ സെബാസ്റ്റ്യൻ, മറ്റ് അംഗങ്ങളായ ജി. ജയപ്രകാശ്, സാബു അലക്സ്, വിളയിൽ സഫീർ, അബ്ദുൽ റഹീം, സനൽകുമാർ, സുരേന്ദ്രനാഥ തിലകൻ, സാറമ്മതോമസ്, കനകമ്മ, യമുന സുരേന്ദ്രൻ, ഷേർലി പ്രദീപ്, ത്സാൻസി, താജുന്നിസ, സിന്ധു ഉദയകുമാർ എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു. പരാതി അന്വേഷിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിലാണ് സമരം അവസാനിച്ചത്. വികസനസെമിനാർ നാളെ പുനലൂർ: ആര്യങ്കാവ് പഞ്ചായത്ത് 2018--19 വർഷത്തെ വികസനസെമിനാർ ശനിയാഴ്ച രാവിലെ പത്തിന് കഴുതുരുട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് അച്ചൻകോവിൽ സുരേഷ്ബാബു അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.