വി. സത്യശീലൻ അനുസ്മരണം

കൊട്ടാരക്കര: വി. സത്യശീലൻ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തേകിയ നേതാവാെണന്ന് മുൻ എം.എൽ.എ എഴുകോൺ നാരായണൻ. ജില്ല പ്രവാസി കോൺഗ്രസി​െൻറ നേതൃത്വത്തിൽ നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി കോൺഗ്രസി​െൻറ നേതൃത്വത്തിൽ ഏപ്രിൽ മൂന്നിന് നടത്തുന്ന സെക്രേട്ടറിയറ്റ് ധർണ വിജയിപ്പിക്കാനും അംഗത്വ കാമ്പയിൻ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് കുമ്മിൾ സാലി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വടക്കത്തിൽ നാസർ, സംസ്ഥാന കമ്മിറ്റി അംഗം സലാഹുദീൻ, അബ്ദുൽ വാഹിദ്, അലിയാർ കുഞ്ഞ്, എം.എം. ലത്തീഫ്, ഷാഹുദീൻ, സിദ്ധാർഥനാഗാൻ, ശിവപ്രസാദ്, ഗീവർഗീസ്, കെ.എം. റഷീദ്, അഫ്സൽ, വി. കുമാർ എന്നിവർ സംസാരിച്ചു. ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ കൊട്ടാരക്കര: കുളക്കട പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ 19 മുതൽ 27 വരെ താഴപ്പറയുന്ന സ്ഥലങ്ങളിൽ നടക്കും. 19, 20- ഒന്ന്, രണ്ട്, മൂന്ന് വാർഡ് (താഴത്ത് കുളക്കട വായനശാല), 21 -നാല്, അഞ്ച്, ആറ് വാർഡ് (കുളക്കട ബി.എഡ് സ​െൻറർ), 22 -ഏഴ്, എട്ട് വാർഡ് (പൂവറ്റൂർ ഗവ. എൽ.പി.എസ്), 23 -ഒമ്പത്, 10, 11 വാർഡ് (പൂവറ്റൂർ ഗവ. എൽ.പി.എസ്), 24- 13, 14 വാർഡ് (പൂവറ്റൂർ ഗവ. എൽ.പി.എസ്), 25- 12, 15, 16 വാർഡ് (മാവടി ഗവ. എൽ.പി.എസ്), 26 -17,18,19 വാർഡ് (മാവടി ഗവ. എൽ.പി.എസ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.