കൈയേറിയ സർക്കാർ ഭൂമിയിൽ കെട്ടിട നിർമാണത്തിന്​ അനുമതി

നെടുമങ്ങാട്: നൽകിയെന്ന കേസിൽ പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ളവരെ കുറ്റമുക്തരാക്കിയ വിജിലൻസ് റിപ്പോർട്ട് തള്ളി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ തുടരേന്വഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്. കരകുളം പഞ്ചായത്തിൽ തിരുവനന്തപുരം--ചെേങ്കാട്ട ദേശീയ പാതക്കരികിൽ കിള്ളിയാറിനോട് ചേർന്ന് മരുതിനകത്ത് സ്വകാര്യവ്യക്തി നിർമിച്ച കെട്ടിടം സർക്കാർ ഭൂമി കൈയേറിയാെണന്ന പരാതിയിലാണ് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ കരകുളം പഞ്ചായത്ത് സെക്രട്ടറി അരവിന്ദാക്ഷൻ, പഞ്ചായത്തിലെ തേർഡ് ഗ്രേഡ് ഒാവർസിയർ ജയശ്രീ.വി.ബി, കെട്ടിട ഉടമ ഷാഫി എന്നിവരെ പ്രതി ചേർത്തിരുന്നു. 2014ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ കുറ്റമുക്തരാക്കി നൽകിയ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് മരുതിനകം റോഡരികത്തു വീട്ടിൽ സജീറുദീൻ നൽകിയ ഹരജിയിലാണ് റിപ്പോർട്ട് തള്ളി പുനരേന്വഷണത്തിന് കോടതി ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.