സർക്കാറി​െൻറ ന്യൂനപക്ഷ പിന്നാക്കവിരുദ്ധ സമീപനം വഞ്ചനപരം ^കെ. മുരളീധരൻ എം.എൽ.എ

സർക്കാറി​െൻറ ന്യൂനപക്ഷ പിന്നാക്കവിരുദ്ധ സമീപനം വഞ്ചനപരം -കെ. മുരളീധരൻ എം.എൽ.എ തിരുവനന്തപുരം: കേന്ദ്ര സർക്കാറി​െൻറ സംവരണ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായുള്ള ക്രീമിലെയർ പരിധി എട്ട് ലക്ഷമായി ഉയർത്തിയിട്ടും സംസ്ഥാന സർക്കാർ നടപടി കൈക്കൊള്ളാത്തത് പിന്നാക്ക ന്യൂനപക്ഷങ്ങളോടുള്ള വഞ്ചനയാണെന്ന് കെ. മുരളീധരൻ എം.എൽ.എ. ന്യൂനപക്ഷ വിരുദ്ധത പ്രകടിപ്പിക്കുന്ന കേന്ദ്ര സർക്കാറി​െൻറ നടപടികളേക്കാൾ അക്കാര്യത്തിൽ ഒരുപടി മുന്നിലാണ് പിണറായി സർക്കാറെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ.എ.എസിലെ എല്ലാ കാറ്റഗറികളിലും പൂർണസംവരണം നടപ്പാക്കുക, ക്രീമിലെയർ പരിധി എട്ട് ലക്ഷമായി ഉയർത്തിയ കേന്ദ്ര നടപടി സംസ്ഥാനത്തും നടപ്പാക്കുക, മുസ്ലിം പ്രബോധകരോടുള്ള വിവേചനം അവസാനിപ്പിക്കുക, കേരളത്തിലെ സർവകലാശാലകളിലെ സംവരണ അട്ടിമറികളെക്കുറിച്ച് പ്രത്യേക സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജമാഅത്ത് കൗൺസിൽ സെക്രേട്ടറിയറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി എം. താജുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. പാച്ചല്ലൂർ നുജുമുദ്ദീൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന നേതാക്കളായ എസ്. മുജീബ്, ഡോ. എ. ജഹാംഗീർ, എ.എം.കെ. നൗഫൽ, പി. സിയാവുദ്ദീൻ, ഒഴുകുപാറ അസീസ്, ഇ. അഷ്റഫ് വൈദ്യൻ, എം. ജലീൽ മുസ്ലിയാർ, ഷൗക്കത്ത് പറേണ്ടാട്, അബ്ദുൽ സമദ് മാറനല്ലൂർ, വള്ളക്കടവ് ആബ്ദീൻ, ആമച്ചൽ ഷാജഹാൻ, നാസർ മഞ്ചേരി, അബ്ദുൽ സലാം പാണയം, ജെ. ഷെബീർ മൗലവി, എം. മജീദ് നദ്വി, സൂറത്ത് റഷീദ്, കാസിം ബാവ പാളയം, എം.കെ. അഷറഫുദ്ദീൻ, ഷെബീർ ആസാദ് നഗർ, ഇ. അബ്ദുൽ സലാം, സുലൈമാൻ കണ്ടല എന്നിവർ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു വിളപ്പിൽ: വിളപ്പിൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യ​െൻറ ഒഴിവുണ്ട്. അംഗീകൃത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 24ന് വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷിക്കേണ്ടതാണെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.