വായനശീലം വളർത്താൻ ഓരോ ക്ലാസ് മുറികളിലും ഇനി ലൈബ്രറി ^ഉഷ ടൈറ്റസ്

വായനശീലം വളർത്താൻ ഓരോ ക്ലാസ് മുറികളിലും ഇനി ലൈബ്രറി -ഉഷ ടൈറ്റസ് കാര്യവട്ടം: സാങ്കേതികവിദ്യ എത്ര വളർന്നാലും ഇന്നും വായനയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും വായനാശീലം പ്രോത്സാഹിപ്പിക്കാൻ സ്കൂളുകളിലും കോളജുകളിലും ബുക്ക് ക്ലബുകൾ സ്ഥാപിക്കണമെന്നും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് അഭിപ്രായപ്പെട്ടു. കാര്യവട്ടം എൽ.എൻ.സി.പി.ഇ ലിറ്റററി സൊസൈറ്റിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ഓരോ വിദ്യാർഥിയുടെയും വ്യക്തിത്വ വികാസത്തിന് വായന അനിവാര്യമാണെന്നുള്ളത് കൊണ്ടാണ് ക്ലാസ് മുറികളിൽ ലൈബ്രറി എന്ന ആശയം നടപ്പാക്കാൻ ഉന്നത വിദ്യാഭാസവകുപ്പ് തീരുമാനിച്ചത്. ഇതി​െൻറ നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്നും അവർ പറഞ്ഞു. എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ അധ്യക്ഷത വഹിച്ചു. ലിറ്റററി സൊസൈറ്റി മെംബർ ജാവിയോ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഫ. ശ്രീനാരായണ കുറുപ്പ്, ഡോ. ജോർജ് മാത്യൂസ്, പിതം ദേക എന്നിവർ സംസാരിച്ചു. എം.ആര്‍.എസ് സ്‌കൂളില്‍ അധ്യാപക നിയമനം: അപേക്ഷിക്കാം തിരുവനന്തപുരം: പട്ടികജാതി വകുപ്പി​െൻറ അരിപ്പ മോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അടുത്ത അധ്യയനവര്‍ഷത്തേക്ക് എച്ച്.എസ്.എ, എച്ച്.എസ്.എസ്.ടി (ജൂനിയര്‍) അധ്യാപകരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ താൽപര്യമുള്ളവര്‍ മാത്രം അപേക്ഷിക്കുക. പി.എസ്.സി നിയമനത്തിനുള്ള യോഗ്യത വേണം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മാര്‍ച്ച് 21ന് വൈകീട്ട് അഞ്ചിനകം പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മ​െൻറ് ഓഫിസില്‍ ലഭ്യമാക്കണം. ഫോണ്‍: 0475 2222353. റേഷൻ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്താൻ മരത്തിൽ കയറി ഭീഷണി മുഴക്കിയ സംഭവം സഭയിൽ തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ റേഷൻ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കാർഡ് ഉടമയുടെ മകൻ മരത്തിന് മുകളിൽ കയറി ഭീഷണിമുഴക്കിയ സംഭവം നിയമസഭയിൽ. ഭക്ഷ്യ, പൊതുവിതരണ വകുപ്പി​െൻറ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുന്നതിനിടെ മന്ത്രി പി. തിലോത്തമൻ തന്നെയാണ് സംഭവം സഭയിൽ പറഞ്ഞത്. പുനഃപരിശോധനാ അപേക്ഷ പ്രകാരം ഇവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം ഇയാളെ അറിയിക്കാൻ താലൂക്ക് സെെപ്ല ഒാഫിസറോട് നിർദേശിച്ചതായും മന്ത്രി അറിയിച്ചു. സഭയിൽ ചർച്ച നടക്കുേമ്പാൾ ഇയാൾ മരത്തിലാണെന്നും ചർച്ച കഴിയുേമ്പാൾ താഴെ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.