പട്ടികജാതി^വര്‍ഗ വിഭാഗങ്ങള്‍ക്ക് ലോണ്‍ നിഷേധിച്ചു: കല്ലറ എസ്.ബി.ഐ ഉപരോധിച്ചു

പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ലോണ്‍ നിഷേധിച്ചു: കല്ലറ എസ്.ബി.ഐ ഉപരോധിച്ചു കല്ലറ: പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ലോണ്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എസ്.ബി.ഐ കല്ലറ ബ്രാഞ്ച് ജനപ്രതിനിധികള്‍ ഉപരോധിച്ചു. പാങ്ങോട് പഞ്ചായത്ത് 2016-17 സാമ്പത്തിക വർഷം എസ്.സി/എസ്.ടി വിഭാഗത്തില്‍പെട്ട 14 പേര്‍ക്ക് ഓട്ടോറിക്ഷ വാങ്ങാന്‍ പദ്ധതി തയാറാക്കുകയും അതിനായി ആറ് ലക്ഷം സബ്സിഡിയായി എസ്.ബി.ഐയുടെ കല്ലറ ബ്രാഞ്ചില്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ലോണ്‍ നല്‍കിയാല്‍ അവര്‍ തിരിച്ചടക്കില്ല എന്ന് പറഞ്ഞ് മാനേജര്‍ ലോണ്‍ നിഷേധിക്കുകയായിരുന്നു. മാനേജരുടെ നിലപാടില്‍ പ്രതിഷേധിച്ച് പാങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആര്‍. സുഭാഷ് പഞ്ചായത്തംഗങ്ങാളായ ചിത്രകുമാരി, മോളി, റെജീന, ഷീജ, ലളിതകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി അവരെ അറസ്റ്റ് ചെയ്തുനീക്കി. തുടര്‍ന്ന്‍ റീജനല്‍ മാനേജരുമായി നടത്തിയ ചര്‍ച്ചയില്‍ ലോണ്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.