റേഷൻ കടകളിൽ ഇ^പോസ്​ മെഷീൻ സ്ഥാപിക്കലിൽനിന്ന്​ പിന്മാറില്ല ^മന്ത്രി തിലോത്തമൻ

റേഷൻ കടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിക്കലിൽനിന്ന് പിന്മാറില്ല -മന്ത്രി തിലോത്തമൻ തിരുവനന്തപുരം: സംസ്ഥാനത്തെ നാലായിരത്തോളം റേഷൻ കടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിച്ചുകഴിഞ്ഞതായി മന്ത്രി പി. തിലോത്തമൻ. നിയമസഭയിൽ ഭക്ഷ്യ, പൊതുവിതരണ വകുപ്പി​െൻറ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അവശേഷിക്കുന്ന പതിനായിരത്തോളം കടകളിൽ മെഷീൻ സ്ഥാപിക്കുന്ന നടപടിയുമായി മുന്നോട്ടുപോവുകയാണ്. ഇതിൽനിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിൽ മധുവി​െൻറ മരണത്തിലേക്ക് നയിച്ച സാഹചര്യമുണ്ടാക്കിയത് പൊതുവിതരണ വകുപ്പാണെന്ന ആരോപണം മന്ത്രി നിഷേധിച്ചു. മധുവി​െൻറ അമ്മ മല്ലികയുടെ പേരിലാണ് റേഷൻ കാർഡെന്നും അവർ കഴിഞ്ഞമാസം വരെ 35 കിലോ ഭക്ഷ്യധാന്യം വാങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൾട്ടിലെവൽ/ഡയറക്ട് മാർക്കറ്റിങ് സംബന്ധിച്ച് സംസ്ഥാന സർക്കാർ തയാറാക്കിയ മാർഗരേഖ നടപ്പാക്കും. 140 മണ്ഡലങ്ങളിലും തെരഞ്ഞെടുത്ത ഒാരോ റേഷൻ കടകൾ വീതം മാതൃകാ സ്റ്റോറുകൾ ആക്കി മാറ്റും. ആദിവാസികളുടെ പരമ്പരാഗത ഭക്ഷ്യ ഇനങ്ങളായ ചോളം, ചാമ, റാഗി തുടങ്ങിയ ധാന്യങ്ങൾ കൂടി സംഭരിക്കാനും വിതരണം ചെയ്യാനും പൊതുവിതരണ വകുപ്പ് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.