കുറ്റാലം കൊട്ടാരവുമായി ബന്ധപ്പെട്ട്​ നടന്നത്​ ആയിരം കോടിയുടെ സ്വത്ത്​ തട്ടാനുള്ള ശ്രമം ^മന്ത്രി

കുറ്റാലം കൊട്ടാരവുമായി ബന്ധപ്പെട്ട് നടന്നത് ആയിരം കോടിയുടെ സ്വത്ത് തട്ടാനുള്ള ശ്രമം -മന്ത്രി തിരുവനന്തപുരം: കുറ്റാലം കൊട്ടാരവും അനുബന്ധഭൂമിയുമായി ബന്ധപ്പെട്ട് ആയിരം കോടിയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടന്നതെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചു. പി. െഎഷാപോറ്റിയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇപ്പോഴും ഇൗ സ്വത്ത് കൈക്കലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. തമിഴ്നാട് പൊലീസിൽനിന്ന് ശരിയായ സഹകരണം കേരളത്തിന് ലഭിക്കുന്നില്ല. കേരളത്തി​െൻറ നികുതി എടുക്കാൻപോലും തയാറാകാത്ത വില്ലേജ് ഒാഫിസർക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 54.68 ഏക്കർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന 11 കെട്ടിടങ്ങളടങ്ങിയ ഇൗ സമ്പത്ത് കൊള്ളയടിക്കുകയാണ് ഇതി​െൻറ ചുമതല വഹിച്ചിരുന്ന കൊട്ടാരം സൂപ്രണ്ട് പ്രഭുദാമോദരനും കൂട്ടാളികളും ചെയ്തുവന്നത്. പലതരത്തിൽ ഇവിടെനിന്ന് സർക്കാറിന് ലഭിക്കേണ്ടിയിരുന്ന വൻതുകയാണ് തട്ടിയെടുത്തത്. 2009ൽ കരാറടിസ്ഥാനത്തിൽ നിയമിച്ച ഇയാളെ 2015ൽ യു.ഡി.എഫ് സർക്കാർ പാലസ് സൂപ്രണ്ട് എന്ന പൊതുമരാമത്ത് വകുപ്പിന് കീഴിലില്ലാത്ത തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തുകയാണ് ചെയ്തത്. അതിന് ശേഷമാണ് ഇൗ ക്രമക്കേടുകൾ നടന്നത്. അയാളുടെ നേതൃത്വത്തിൽ തികച്ചും ഗുണ്ടാരാജാണ് അവിടെ നടത്തിവന്നത്. 2017 നവംബറിൽ ഇയാളെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.