കീഴാറ്റൂരിൽ കണ്ടത്​ പിണറായി വിജയ​െൻറ ഇരട്ടമുഖം ^സുധീരൻ

കീഴാറ്റൂരിൽ കണ്ടത് പിണറായി വിജയ​െൻറ ഇരട്ടമുഖം -സുധീരൻ തിരുവനന്തപുരം: കീഴാറ്റൂരിലെ വയൽക്കിളി കർഷകകൂട്ടായ്മക്ക് നേരെ പൊലീസും സി.പി.എമ്മും നടത്തിയ അതിക്രമങ്ങൾ അനാവരണം ചെയ്യുന്നത് ഭരണകൂടഭീകരതയും സി.പി.എം നേതൃത്വത്തി​െൻറ ഫാഷിസ്റ്റ് ശൈലിയുമാണെന്ന് വി.എം. സുധീരൻ. ജനാധിപത്യ ഭരണകൂടത്തിൻ കീഴിൽ നടക്കാൻ പാടില്ലാത്തതാണ് അവിടെ ഉണ്ടായത്. മഹാരാഷ്ട്രയിലെ കർഷകമുന്നേറ്റത്തി​െൻറ പേരിൽ ആവേശംകൊള്ളുകയും ഇവിടെ ന്യായമായ ആവശ്യം മുൻനിർത്തി സമരംചെയ്യുന്ന കർഷകരെ ജന്മി-മുതലാളിത്ത മനോഭാവത്തോടെ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ ഇരട്ടമുഖമാണ് ഇതിൽ പ്രകടമാകുന്നത്. കമ്യൂണിസ്റ്റ് രീതികൾ കൈവിട്ട് ഫാഷിസ്റ്റ് -മുതലാളിത്ത ശൈലിയുമായി ജനങ്ങൾക്കെതിരെ യുദ്ധംനടത്തുന്ന പിണറായി സർക്കാർ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനാധിപത്യ കേരളത്തിനും തീരാകളങ്കമാണ് വരുത്തിയിരിക്കുന്നത്. ബഹുരാഷ്ട്ര കുത്തകക്ക് വേണ്ടി നന്ദിഗ്രാമിൽ സി.പി.എം ഭരണകൂടം കർഷക കൂട്ടക്കൊല നടത്തിയതി​െൻറ പതിനൊന്നാം വാർഷികദിനത്തിലാണ് ഇതെല്ലാം നടന്നത്. ഇനിയെങ്കിലും വയൽക്കിളി കർഷകകൂട്ടായ്മ ഉയർത്തുന്ന പ്രശ്നങ്ങൾ ചർച്ചയിലൂടെയും സമവായത്തിലൂടെയും രമ്യമായി പരിഹരിക്കാനും സാമാന്യനീതി ജനങ്ങൾക്ക് നൽകാനും സർക്കാർ തയാറാകണം. ഇല്ലെങ്കിൽ അത് മാപ്പർഹിക്കാത്ത അതിഗുരുതര വീഴ്ചയായിരിക്കുമെന്നും സുധീരൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.