കഞ്ചാവ് മൊത്ത വിതരണക്കാരൻ റെയിൽവേ പൊലീസി​െൻറ പിടിയിൽ

പാറശ്ശാല: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് മൊത്തമായി വിതരണം ചെയ്യുന്ന യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മധുര ആറപാളം മഞ്ചൾഒട്ട് സ്വദേശി ഹരിഹരനാണ് (38) പിടിയിലായത്. ഈ മാസം അഞ്ചിന് പാറശ്ശാലയിൽ കഞ്ചാവുമായി പിടിയിലായ ബീമാപള്ളി സ്വദേശി അബ്ദുറഹ്മാനും അതിനുമുമ്പ് പിടിയിലായ വള്ളക്കടവ് സ്വദേശിക്കും മൊത്തമായി കഞ്ചാവ് നൽകിയത് ഹരിഹരനാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.