ബാങ്ക്​ ജീവനക്കാർ പാർലമെൻറ്​ മാർച്ച്​ നടത്തും

തിരുവനന്തപുരം: ബാങ്ക് തട്ടിപ്പുകള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാകുെന്നന്ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഈമാസം 21ന് ജീവനക്കാർ പാര്‍ലമ​െൻറ് സ്ട്രീറ്റിലേക്ക് മാർച്ച് നടത്തും. ഏഴുവര്‍ഷത്തോളം ആരും അറിയാതെ 12600 കോടി രൂപയുടെ തട്ടിപ്പ് നടത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും യഥാര്‍ഥപ്രതികള്‍ക്ക് പകരം താഴ്ന്നനിലയിലെ ജീവനക്കാരെ കുറ്റവാളികള്‍ ആക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും യൂനിയന്‍ കണ്‍വീനര്‍ സഞ്ജീവ് കെ. ബാന്ദ്‌ലിഷ് പറഞ്ഞു. 87 ശതമാനത്തോളം പാവങ്ങളുടെ പണമാണ് ഒരു ശതമാനം വരുന്ന കോര്‍പറേറ്റുകള്‍ തട്ടിയെടുക്കുന്നത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരേ നടപടിയെടുക്കുക, താേഴത്തട്ടിലെ ഉദ്യോഗസ്ഥരെ മാത്രം കുറ്റക്കാരാക്കാതിരിക്കുക, അന്വേഷണത്തില്‍ ആർ.ബി.ഐയുടെ പങ്ക് ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണയെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.