യതീംഖാന വാർഷികം

തിരുവനന്തപുരം: വള്ളക്കടവിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം യതീംഖാനയുടെ 48ാം വാർഷികാേഘാഷം 16, 17, 18 തീയതികളിൽ നടത്തും. ഈ ദിവസങ്ങളിൽ രാത്രി എട്ടുമുതൽ യഥാക്രമം മുള്ളൂർക്കര മുഹമ്മദലി സഖാഫി, മൗലവി നവാസ് മന്നാനി, ഹാഫിസ് അബ് ഷമ്മാസ് അലി മൗലവി എന്നിവരുടെ വിജ്ഞാന സദസ്സ് നടക്കും. 18ന് വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പെൺകുട്ടികൾക്കായുള്ള ബ്ലോക്കി​െൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. വിദ്യാർഥികൾക്കായുള്ള സ്മാർട്ട് ക്ലാസ് റൂമി​െൻറ ഉദ്ഘാടനം കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ഡയറക്ടർ ഡോ. എ.വി. മൊയ്ദീൻകുട്ടി നിർവഹിക്കും. യതീംഖാന പ്രസിഡൻറ് എം.കെ. നാസറുദ്ദീൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.