കട തകർത്ത് ഉടമയെ മർദിച്ചു

ഓയൂർ:- അമ്പലംകുന്ന് പൊരിയക്കോട് ജങ്ഷനിൽ പ്രവർത്തിക്കുന്ന ചായക്കട അക്രമി അടിച്ചുതകർത്തു. ഉടമ റഷീദ് കുട്ടിക്കും ഭാര്യ നസീമ ബീവിക്കും മർദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി റോഡുവിള പുത്തൻവീട്ടിൽ രാജീവിനെ (41) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഒാേട്ടാ ഓട്ടംവിളിക്കാറില്ലെന്ന് പറഞ്ഞായിരുന്നു അക്രമം. ഇക്കാര്യം പറഞ്ഞ് പല ദിവസങ്ങളിലും ഇയാൾ ഭീഷണി മുഴക്കാറുണ്ടായിരുന്നതായി റഷീദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.