അഞ്ചലിൽ വികസന സെമിനാർ സി.പി.ഐ ബഹിഷ്കരിച്ചു

അഞ്ചൽ: പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് അഞ്ചൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ വികസന സെമിനാറും തുടർന്ന് നടന്ന ഭരണസമിതി യോഗവും സി.പി.ഐ ബഹിഷ്കരിച്ചു. 2018--19 വാർഷിക പദ്ധതികളുടെ കരട് നിർദേശങ്ങൾ അവതരിപ്പിച്ച് ചർച്ച നടത്തി മാറ്റംവരുത്തുന്നതിനും പുതിയ നിർദേശങ്ങൾ കൂട്ടിച്ചേർക്കുന്നതിനും വേണ്ടിയാണ് വികസന സെമിനാർ കൂടുന്നത്. വിഷയം അജണ്ട െവച്ച് ഗ്രാമപഞ്ചായത്ത് സമിതിയിൽ അവതരിപ്പിച്ചാണ് തീയതി തീരുമാനിക്കേണ്ടത്. എന്നാൽ, ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ തീയതി നിശ്ചയിക്കുകയോ വർക്കിങ് ഗ്രൂപ്പ് അംഗങ്ങളേയോ ആസൂത്രണ സമിതി അംഗങ്ങളേയോ മറ്റ് സാമൂഹിക പ്രവർത്തകരെയോ അറിയിക്കാതെ പ്രസിഡൻറ് ഏകപക്ഷീയമായി കാര്യങ്ങൾ നിശ്ചയിക്കുന്നതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് ഉൾപ്പെടെ അഞ്ച് അംഗങ്ങളാണ് സി.പി.ഐക്കുള്ളത്. പഞ്ചായത്ത് പ്രസിഡൻറ് വികസന കാര്യങ്ങൾ മുന്നണിയിലോ ഏകോപന സമിതിയിലോ ഭരണസമിതിയിലോ ആലോചിക്കുന്നില്ലെന്നാണ് സി.പി.െഎയുടെ പരാതി. വികസന സെമിനാർ ഇന്ന് കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വർഷത്തെ വാർഷികപദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് കരട് പദ്ധതി നിർദേശങ്ങൾ ചർച്ചചെയ്ത് തീരുമാനമെടുക്കുന്നതിനായി പഞ്ചായത്ത്തല വികസന സെമിനാർ വ്യാഴാഴ്ച നടക്കും. രാവിലെ 10 മുതൽ അമ്പലക്കടവ് ഗ്രീൻവാലി ഒാഡിറ്റോറിയിത്തിലാണ് സെമിനാർ. ബസ് ൈഡ്രവർക്കെതിരെ പരാതിനൽകി കുളത്തൂപ്പുഴ: അമിതവേഗത്തിലെത്തി അപകടമുണ്ടാക്കിയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെ അധികൃതർക്ക് പരാതി നൽകി. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് വഴിവക്കിൽ നിർത്തിയിരുന്ന ബൈക്ക് ഇടിച്ചിടുകയും നിർത്താതെ പോവുകയുമായിരുന്നു. ബസിെന പിന്തുടർന്നെത്തിയ യുവാക്കൾക്ക് നേരെ ഡ്രൈവർ അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. ആദിവാസി ചൂഷണത്തിനെതിരെ ധർണ കുളത്തൂപ്പുഴ: ആദിവാസികൾക്കായി സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികൾ യഥാർഥ ഗുണഭോക്താക്കൾക്ക് ലഭ്യമാവാത്തതിൽ പ്രതിഷേധിച്ച് ആദിവാസികൾ ധർണ നടത്തും. വ്യാഴാഴ്ച രാവിലെ കുളത്തൂപ്പുഴയിൽ പ്രവർത്തിക്കുന്ന ൈട്രബൽ എക്സ്റ്റെൻഷൻ ഓഫിസിന് മുന്നിലാണ് ധർണയെന്ന് സംഘാടക സമിതി ഭാരവാഹി കെ.കെ. രത്നാകരൻ കാണി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.