ആയൂരിൽ വനംവകുപ്പ് സ്ഥലം അന്യാധീനപ്പെടുന്നു

ആയൂർ: വനംവകുപ്പി​െൻറ അധീനതയിൽ ആയൂർ ടൗണി​െൻറ ഹൃദയഭാഗത്ത് കോടികൾ വിലമതിക്കുന്ന സ്ഥലം അന്യാധീനപ്പെടുന്നു. എം.സി റോഡിനോട് ചേർന്ന് അഞ്ചൽ റോഡിന് വശത്തായി 10 സ​െൻറ് സ്ഥലമാണുള്ളത്. നേരത്തേ വനംവകുപ്പി​െൻറ ബംഗ്ലാവ് ഇവിടെ നിലനിന്നിരുന്നു. കാലക്രമേണ അത് നശിച്ച് നിലംപൊത്തുകയായിരുന്നു. പിന്നീട് കാടുകയറി പാമ്പുകളുടെയും മറ്റ് ജന്തുക്കളുടെയും ആവാസകേന്ദ്രമായി. മുറവിളികൾക്കും പരാതികൾക്കുമൊടുവിൽ വനംവകുപ്പ് കാട് നീക്കംചെയ്ത് വേലി സ്ഥാപിച്ചെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ല. ഒട്ടനവധി വികസന പ്രവർത്തനങ്ങൾക്കായി ജനപ്രതിനിധികൾ നിർദേശങ്ങളും ആവശ്യങ്ങളും ഉന്നയിച്ചെങ്കിലും പിന്നീടൊന്നും വെളിച്ചംകണ്ടിട്ടില്ല. ഇവിടെ ശബരിമല തീർഥാടകർക്ക് ഇടത്താവളം അടക്കമുള്ള പ്രഖ്യാപനങ്ങളൊക്കെ പാഴ്വാക്കുകളാവുകയായിരുന്നു. മന്ത്രി കെ. രാജുവി​െൻറ മണ്ഡലത്തിൽപ്പെട്ട സ്ഥലംകൂടിയാണിത്. പട്ടണത്തിലെ കണ്ണായ സ്ഥലത്ത് നാടിനാവശ്യമായ വികസന പ്രവർത്തനങ്ങൾ നടത്തുകയോ മറ്റ് വകുപ്പുകൾക്ക് കൈമാറി പുതിയ വികസന സംരംഭങ്ങൾ തുടങ്ങുകയോ ചെയ്യണമെന്നാണ് ആവശ്യം ശക്തമായിരിക്കുകയാണ്. സ്ഥലം ഇപ്പോൾ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുകയാണ്. സ്ഥലം അന്യാധീനപ്പെടുന്നത് ചൂണ്ടിക്കാട്ടിയും നാടി​െൻറ വികസന മുന്നേറ്റത്തിന് സ്ഥലം നാന്ദിയാകണമെന്ന് കാട്ടിയും വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മീനത്തിരുവാതിര മഹോത്സവം ആയൂർ: ചടയമംഗലം ശ്രീ മഹാദേവക്ഷേത്രത്തിലെ മീനത്തിരുവാതിര മഹോത്സവത്തിന് 16ന് കൊടിയേറും. 23ന് ഉത്സവബലി, 24ന് പള്ളിവേട്ട 25ന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് രണ്ടാമത് മഹാശിവപുരാണയഞ്ജവും നടക്കും. 24ന് രാത്രി ഒമ്പതിന് പള്ളിവേട്ട പുറപ്പാട് േഘാഷയാത്ര, 25ന് വൈകീട്ട് മൂന്നിന് ആറാട്ട് ബലി. ബി.എസ്.എൻ.എൽ റീകണക്ഷൻ മേള ഓയൂർ: ബി.എസ്.എൻ.എൽ പൂയപ്പള്ളി ടെലിഫോൺ എക്സ്ചേഞ്ച് കസ്റ്റമർ സർവിസ് സ​െൻററിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ റീകണക്ഷൻ മേള നടക്കും. പൂയപ്പള്ളി, വെളിലനല്ലൂർ, നെടുമൺകാവ് എക്സ്ചേഞ്ച് പരിധിയിലുള്ള ഉപഭോക്താക്കൾ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.