മരംവീണ്​ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി

പുനലൂർ: ദേശീയപാത 708ൽ . പുതിയ റെയിൽപാലത്തിന് സമീപത്തെ ഇലവുമരം പാതക്ക് കുറുകെ പിഴുതുവീഴുകയായിരുന്നു. തെന്മല എം.എസ്.എൽ പാലത്തിന് സമീപം ബുധനാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. ഇൗസമയം പാതയിൽ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ അപകടങ്ങൾ ഒഴിവായി. അപകടത്തിനുശേഷം എത്തിയ വാഹനങ്ങൾ കുരുക്കിൽപ്പെട്ടു. അധികൃതരെത്തി മരംമുറിച്ചുമാറ്റി ഒരു മണിക്കൂറിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നാലുദിവസം മുമ്പ് അണ്ടൂർപച്ചയിൽ വാഹനാപകടത്തെ തുടർന്ന് രണ്ടു മണിക്കൂറോളം ഗതാഗതം മുടങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.