'സൗജന്യ റേഷനും സാമ്പത്തിക സഹായവും നൽകണം'

തിരുവനന്തപുരം: മൂന്നുദിവസമായി തൊഴിൽ ചെയ്യാനാകാതെ പട്ടിണിയിലായ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷനും സാമ്പത്തിക സഹായവും നൽകണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സേവ്യർ ലോപ്പസ്. 'ഒാഖി'ദുരന്തത്തിൽനിന്ന് ഒരുവിധം ഉയർത്തെഴുന്നേറ്റപ്പോഴാണ് വീണ്ടും മറ്റൊരു ദുരന്തംകൂടി മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. അവരെ സഹായിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും ജീവൻ നിലനിർത്തുന്നതിനുവേണ്ടി സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.