മൂലൂർ ഫൗണ്ടേഷന്​ തുടക്കം

തിരുവനന്തപുരം: മൂലൂർ എസ്. പത്മനാഭപ്പണിക്കർ ഫൗണ്ടേഷന് തലസ്ഥാനത്ത് തുടക്കമായി. വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പാരമ്പര്യം ഒരു അഭയ കേന്ദ്രമല്ലെന്നും അതൊരു ആയുധപ്പുരയാകണമെന്നും സ്പീക്കർ പറഞ്ഞു. ഇന്ന് ഉയർന്നുവരുന്ന േചാദ്യങ്ങൾക്ക് മുൻകാല പ്രതിഭാശാലികൾ കാട്ടിയ വെളിച്ചത്തിൽ ഉത്തരം കണ്ടെത്താൻ കഴിയണം. കവിതയെ സാമൂഹിക പരിഷ്കരണത്തിനുള്ള ആയുധമായി ഉപയോഗിച്ച പരിഷ്കർത്താവായിരുന്നു മൂലൂർ എന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ ഡി. ബാബുപോൾ അധ്യക്ഷതവഹിച്ചു. ൈവസ്ചെയർമാൻ പ്രഭാവർമ, കെ. രാമൻകുട്ടി, ഉഷ എസ്. നായർ, ബി. ദത്തൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.