ലഹരിക്കെതിരെ നാടുണർത്തി കൊഞ്ചിറ ഗവ. യു.പി സ്കൂൾ

വെമ്പായം: 'ലഹരിക്കെതിരെ കുട്ടികൾ നാടുണർത്തുന്നു' സന്ദേശവുമായി കൊഞ്ചിറ ഗവ. യു.പി സ്കൂൾ. സ്കൗട്ട് യൂനിറ്റി​െൻറയും ജെ.ആർ.സി യൂനിറ്റി​െൻറയും ആഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചത്. വർധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണർത്തുക എന്ന ലക്ഷ്യവുമായാണ് ഒരാഴ്ചക്കാലം നീളുന്ന കാമ്പയിൻ സംഘടിപ്പിച്ചത്. ഫ്ലാഷ് മോബ്, നാസിക് ഡോൾ, ലഘുലേഖ വിതരണം, തെരുവുനാടകം, ബോധവത്കരണ കലാജാഥ, സൈക്കിൾ റാലി, വിദ്യാലയ സൗഹൃദ നാട്ടുകൂട്ടം, പൗരസദസ്സുകൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് കാമ്പയി​െൻറ ഭാഗമായി നടത്തിയത്. സ്കൂൾ സമയത്തിന് ശേഷം വൈകുന്നേരങ്ങളിലാണ് ലഹരിവിരുദ്ധ സന്ദേശവുമായി കുട്ടികൾ ഗ്രാമങ്ങളിലേക്കിറങ്ങിയത്. വെമ്പായം ഗ്രാമപഞ്ചായത്തിലെ മീനാറ, ചാത്തൻപാട്, ചീരാണിക്കര, കൊഞ്ചിറ, കന്യാകുളങ്ങര, കടുവാക്കുഴി, തേക്കട, നന്നാട്ടുകാവ്, കുറ്റിയാണി, വേറ്റിനാട് തുടങ്ങിയ പ്രദേശങ്ങൾ കുട്ടികൾ സന്ദർശിച്ചു. നാട് നേരിടുന്ന സാമൂഹിക വിപത്തിനെതിരെയുള്ള വിദ്യാർഥികളുടെ ഇത്തരം സർഗാത്മക ഇടപെടലുകൾ കാലഘട്ടത്തി​െൻറ ആവശ്യമാണെന്ന് കാമ്പയിൻ കൺവീനറും സ്കൗട്ട് മാസ്റ്ററുമായ എം. അമീർ പറയുന്നു. മാർച്ച് ഒന്നിന് ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ. ചന്ദ്രപാലനാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. അസി. എക്സൈസ് കമീഷണർ ഉബൈദ് മുഹമ്മദ്, സ്കൂൾ വികസന സമിതി കൺവീനർ കെ. മുരളീധരൻ, വാർഡ് അംഗം എസ്. നജുമ, സ്കൂൾ ഹെഡ്മാസ്റ്റർ വി. അജിത്കുമാർ, പി.ടി.എ പ്രസിഡൻറ് എച്ച്. ഷിജി, എസ്.എം.സി ചെയർമാൻ വി. വിനോദ്, എം.പി.ടി.എ പ്രസിഡൻറ് ആർ. ബേബി ഗിരിജ എന്നിവർ പെങ്കടുത്തു. വിജയൻ കുഴിത്തുറ രചനയും സംവിധാനവും നിർവഹിച്ച 'ഒരു കടുംബചിത്രം' കുട്ടികളുടെ തെരുവുനാടകവും നാട്ടുക്കൂട്ടങ്ങളിൽ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.