സി.പി.​െഎ എതിർപ്പ്​ അവഗണിച്ച്​ സുഗത​െൻറ വർക്​ഷോപ്പിന്​ എൻ.ഒ.സി

കുന്നിക്കോട്: ജീവനൊടുക്കിയ പ്രവാസി സംരംഭകനായ സുഗത​െൻറ വർക്ഷോപ്പിന് വൈദ്യുതി കണക്ഷൻ എടുക്കാനാവശ്യമായ എൻ.ഒ.സി പഞ്ചായത്ത് നല്‍കി. സി.പി.ഐ അംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് വിളക്കുടി പഞ്ചായത്തി​െൻറ നടപടി. സുഗത​െൻറ മക്കള്‍ വിളക്കുടി പഞ്ചായത്ത് സെക്രട്ടറിയില്‍നിന്ന് എൻ.ഒ.സി വാങ്ങി. ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷനിലുള്ള വര്‍ക്ഷോപ്പ് നിര്‍മാണ സ്ഥലത്ത് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെതുടര്‍ന്ന് സുഗതന്‍ ആത്മഹത്യ ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴാണ് അതേസ്ഥലത്ത് വര്‍ക്ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് എൻ.ഒ.സി നല്‍കിയത്. ഭരണസമിതിയോഗത്തില്‍ ഇതിനെ നാല് സി.പി.ഐ അംഗങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, സി.പി.എം നേതൃത്വത്തിലെ ഭരണസമിതി എൻ.ഒ.സി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷമായ യു.ഡി.എഫും സി.പി.എമ്മിനെ പിന്തുണച്ചിരുന്നു. മാനുഷിക പരിഗണന നല്‍കിയാണ് സുഗത​െൻറ കുടുംബത്തിന് എന്‍.ഒ.സി നല്‍കിയതെന്ന് വിളക്കുടി പഞ്ചായത്ത് പ്രസിഡൻറ് സി. വിജയന്‍ പറഞ്ഞു. എന്‍.ഒ.സി ലഭിച്ചതോടെ വര്‍ക്ഷോപ്പിന് വൈദ്യുതി കണക്ഷന് അപേക്ഷിക്കാന്‍ സാധിക്കും. എന്നാല്‍, സര്‍ക്കാര്‍ സഹായിച്ചാല്‍ മാത്രമേ വര്‍ക്ഷോപ്പ് നിർമാണവുമായി മുന്നോട്ടുപോവുകയുള്ളൂവെന്ന് മക്കളായ സുനിലും സുജിത്തും വ്യക്തമാക്കി. നിലവിലെ പൊലീസ് അന്വേഷണത്തിൽ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും പിതാവി​െൻറ മരണത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് സി.പി.ഐ നേതൃത്വം സ്വീകരണം നല്‍കിയത് തങ്ങളെ വേദനിപ്പിച്ചെന്നും ഇരുവരും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.