വീടുകയറി ആക്രമണം ഒരാൾ കൂടി അറസ്​റ്റിൽ

ചവറ: ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പന്മന വടക്കുംതല കൊല്ലകയിൽ വീടുകയറി ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വടക്കുംതല കൊല്ലക പീടിക ജങ്ഷനിൽ പുത്തൻവീട്ടിൽ കണ്ണൻ എന്ന ഷിബിൻ രാജിനെയാണ് (21) ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകൾ ഉൾെപ്പടെ നാലുപേർക്ക് അക്രമത്തിൽ പരിക്കേറ്റിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കൊല്ലക സ്വദേശിയായ കാട്ടിലയ്യത്ത് വടക്കതിൽ അനിൽ (30), വടക്കുംതല കിഴക്ക് ലക്ഷംവീട് കോളനിയിൽ സുരേഷ് (35) എന്നിവരെ അക്രമ ദിവസംതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഷിബിൻ രാജിനെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.