പനയ്ക്കറ്റോടിൽ ദേവീക്ഷേത്രത്തിൽ ശിലാസ്ഥാപനം നടന്നു

ചവറ സൗത്ത്: ചവറ തെക്കുംഭാഗം പനയ്ക്കറ്റോടിൽ ദേവീക്ഷേത്രത്തിലെ പുനർ നിർമാണത്തി​െൻറ ഭാഗമായുള്ള ക്ഷേത്ര ശ്രീകോവിലുകളുടെ ശിലാസ്ഥാപന കർമം നടന്നു. ക്ഷേത്രം തന്ത്രി മുടപ്പിലാപ്പിള്ളി മഠത്തിൽ നീലകണ്ഠരര് ഭട്ടതിരിപ്പാടി​െൻറ മുഖ്യ കാർമികത്വത്തിൽ ശിലാസ്ഥാപന കർമം നടന്നു. പുനർനിർമാണത്തിന് ആരംഭം കുറിച്ച് നടന്ന പൊതുസമ്മേളനം ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡൻറ് ബി. ശ്രീകുമാരൻപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ഉണ്ണികൃഷ്ണൻ, ദേവസ്വം ബോർഡംഗങ്ങളായ കെ. രാഘവൻ, കെ.പി. ശങ്കരദാസ്, ദേവസ്വം കമീഷണർ എൻ. വാസു, കര ദേവസ്വം പ്രസിഡൻറ് വിജയകുമാരൻപിള്ള, വൈസ് പ്രസിഡൻറ് ശിവൻകുട്ടി, മുൻ ദേവസ്വം ബോർഡ് അസി. ഡയറക്ടർ കെ.കെ. രാജൻപിള്ള, കര ദേവസ്വം സെക്രട്ടറി എ. ഗുരുപ്രസാദ് എന്നിവർ സംസാരിച്ചു. ചടങ്ങിനോടനബന്ധിച്ച് ദേവസ്വം ബോർഡ് അംഗങ്ങളെ ആദരിച്ചു കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ തിരുവാഭരണ ഘോഷയാത്ര ഭക്തി സാന്ദ്രമായി ചവറ: കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയ വിളക്കുത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ഭക്തി സാന്ദ്രമായി നടന്നു. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽനിന്ന് ഭക്തരുടെയും അലങ്കരിച്ച വാഹനങ്ങളുടെയും അകമ്പടിയോടെ പുറപ്പെട്ട ഘോഷയാത്രക്ക് സ്വീകരണം നൽകി. ദേശീയപാതയോട് ചേർന്നുള്ള വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികളും സമീപത്തെ വ്യാപാരികളും ഭക്തരും നിറപറകൾ സമർപ്പിച്ച് തിരുവാഭരണത്തെ എതിരേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.