ഇറാന്‍ ജയിലിലകപ്പെട്ട അഞ്ചുതെങ്ങ് സ്വദേശികള്‍ തിരികെ നാട്ടിലെത്തി

ആറ്റിങ്ങല്‍: മത്സ്യബന്ധനത്തിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് . അഞ്ചുതെങ്ങ് കുളച്ചവിളാകത്ത് ജസ്റ്റിന്‍ ബാബു, മനു, ജസ്റ്റിന്‍ പൗളി എന്നിവരാണ് നാട്ടിലെത്തിയത്. യു.എ.ഇയില്‍ ആയിരുന്ന ഇവര്‍ ദുബൈ തീരത്ത് മത്സ്യബന്ധന തൊഴില്‍ ചെയ്തുവരുകയായിരുന്നു. നാലു മാസം മുമ്പ് ശക്തമായ കാറ്റില്‍പെട്ട് ബോട്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഇറാന്‍ അതിര്‍ത്തിക്കുള്ളില്‍പെട്ടു. ഇറാന്‍ സൈന്യത്തി​െൻറ പിടിയിലായ ഇവരെ സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് ജയിലിലടച്ചു. തുടര്‍ന്ന്, ബന്ധുക്കള്‍ ഡോ. എ. സമ്പത്ത് എം.പി മുഖാന്തരം വിദേശകാര്യമന്ത്രാലയം വഴി നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് മോചനം സാധ്യമായത്. കഴിഞ്ഞ ദിവസം ജയില്‍മോചിതരായ ഇവര്‍ ബുധനാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.