ചിക്കൻപോക്‌സിന് ഹോമിയോ പ്രതിരോധമരുന്ന്

തിരുവനന്തപുരം: ചിക്കൻപോക്‌സിന് ഹോമിയോ സ്ഥാപനങ്ങളിൽ ചികിത്സ ലഭ്യമാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. സി.എസ്. പ്രദീപ് അറിയിച്ചു. ചിക്കൻപോക്‌സ് കൂടുതലായുള്ള സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഹോമിയോ ആശുപത്രികൾ/ഡിസ്‌പെൻസറികൾ, നാഷനൽ ഹെൽത്ത് മിഷൻ, ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം സ്ഥാപന മേധാവികളെ സമീപിക്കാം. പ്രതിരോധമരുന്നുകൾ എല്ലാ സ്ഥാപനങ്ങളിലും ലഭ്യമാണ്. മെഡിക്കൽ ക്യാമ്പ് നടത്തേണ്ട സന്നദ്ധ സംഘടനകൾ, റസിഡൻറ്സ് അസോസിയേഷനുകൾ എന്നിവർ ജില്ല മെഡിക്കൽ ഓഫിസുമായി (ഹോമിയോ) ബന്ധപ്പെടണം. പരിസരശുചിത്വം: ബോധവത്കരണ ക്ലാസ് തിരുവനന്തപുരം: ജില്ല ഇൻഫർമേഷൻ ഓഫിസി​െൻറ ആഭിമുഖ്യത്തിൽ കഴക്കൂട്ടം ശ്രീകാര്യം ഞാണ്ടൂർകോണത്ത് പ്രതിരോധ മരുന്നുകളുടെയും പരിസരശുചീകരണത്തി​െൻറയും ആവശ്യകതയെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആണ്ടൂർകോണം ആളിയിൽതറട്ട റസിഡൻറ്സ് അസോസിയേഷ​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. ഡോ. അമർ ഫെറ്റിൽ ക്ലാസെടുത്തു. വനിതവേദി പ്രസിഡൻറ് അമ്മിണി നേശമണി അധ്യക്ഷതവഹിച്ചു. നഗരസഭാംഗം എ. പ്രദീപ് കുമാർ, ഫ്രാസ് പ്രസിഡൻറ് കെ.ജി. ബാബു വട്ടപ്പറമ്പിൽ, ട്രഷറർ പി.ആർ. ഗോപിനാഥൻ നായർ, ആളിയിൽതറട്ട റസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എം. ബാബു, സെക്രട്ടറി സന്തോഷ്, വനിതാവേദി സെക്രട്ടറി എസ്. മിനികുമാരി, ഐ.പി.ആർ.ഡി അസിസ്റ്റൻറ് എഡിറ്റർ ജി. ബിൻസിലാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.