സ്വകാര്യ ബോട്ട്​ ഡ്രൈവർമാരുടെ സംഘടന രൂപവത്​കരിച്ചു

തിരുവനന്തപുരം: ബോട്ട് ഡ്രൈവർമാരെയും അനുബന്ധ തൊഴിലാളികളായ ഹെൽപർമാരെയും സ്വീപ്പർമാരെയും സംഘടിപ്പിച്ച് എ.െഎ.ടി.യു.സി ജില്ല ബോട്ട് ഡ്രൈവേഴ്സ് ആൻഡ് വർക്കേഴ്സ് യൂനിയൻ സംഘടന രൂപവത്കരിച്ചു. പൂവാറിൽ ചേർന്ന യൂനിയൻ രൂപവത്കരണ കൺവെൻഷൻ എ.െഎ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവും സി.പി.െഎ ജില്ല കൗൺസിൽ അംഗവുമായ പി.എസ്. നായിഡു ഉദ്ഘാടനം ചെയ്തു. എസ്. ശശിധരൻ അധ്യക്ഷത വഹിച്ചു. സജി ആറ്റുപുറം, എൽ. ശശിധരൻ, കാക്കോലി ജയരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.