വയോജന കമീഷന്‍ രൂപവത്​കരണം പരിഗണിക്കും ^-മന്ത്രി ശൈലജ

വയോജന കമീഷന്‍ രൂപവത്കരണം പരിഗണിക്കും -മന്ത്രി ശൈലജ തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന കമീഷന്‍ രൂപവത്കരിക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വാര്‍ധക്യകാല പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതി​െൻറ സാധ്യത പരിശോധിക്കും. 'മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങളില്‍ നാം എവിടെ, എങ്ങോട്ട് പോകണം' വിഷയത്തില്‍ സാമൂഹിക നീതിവകുപ്പുമായി ചേർന്ന് സ​െൻറർ ഫോർ ജറേൻറാളജിക്കൽ സ്റ്റഡീസ് സംഘടിപ്പിച്ച ദേശീയ കൊളോക്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വയോജനങ്ങള്‍ക്ക് പരമാവധി സൗകര്യം ഒരുക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. 2026 ഓടെ കുട്ടികളുടെയും വയോജനങ്ങളുടെയും എണ്ണം തുല്യമാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 'സായംപ്രഭ' പദ്ധതി വഴി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു. സാമൂഹികനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ജറേൻറാളജി സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. പി.കെ.ബി. നായര്‍, ഡയറക്ടര്‍ ഡോ. ജോണ്‍ കട്ടക്കയം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.