സമ്പന്ന രാജ്യങ്ങൾക്കുപോലും സമാധാനമില്ല -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വെള്ളറട: സമ്പന്നരാജ്യങ്ങൾക്കുപോലും സമാധാനമിെല്ലന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കുരിശുമലയിൽ നടന്ന കാരുണ്യസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുരിശ് ജീവകാരുണ്യത്തിെൻറ പ്രതീകമായിട്ടാണ് കാണുന്നത്. മദർതെരേസ സേവനത്തിെൻറ പാതയിൽ ആയിരുന്നു. അത് കുരിശിെൻറ വഴിയായിരുെന്നന്ന് മന്ത്രി പറഞ്ഞു. മോൺ ജി. ക്രിസ്തുദാസ് അധ്യക്ഷതവഹിച്ചു. റവ. ഇ. ഷൈൻ, മോൺ വിൻസെൻറ് കെ. പീറ്റർ, എ.ടി. ജോർജ്, ഫാ. ജോസഫ്ഷാജി, റവ. സൂസമ്മ ജോസഫ്, കിരൺ, അശ്വതിജ്വാല, സെറ്റല്ലാ അലോഷ്യസ് തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി കുരിശുമല സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.