വള്ളത്തോൾ അനുസ്മരണം

തിരുവനന്തപുരം: മലയാളത്തിലെ മഹാകവിയും കേരള കലാമണ്ഡലത്തി​െൻറ സ്ഥാപകനുമായ വള്ളത്തോളി​െൻറ 60ാം ചരമ വാർഷികം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും കേരള കലാ മണ്ഡലവും സംയുക്തമായി ആചരിച്ചു. വൈലോപ്പിളളി സംസ്കൃതി ഭവനിൽ ഡോ.പി. സോമൻ അനുസ്‌മരണം ഉദ്‌ഘാടനം ചെയ്‌തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ.വി. കാർത്തികേയൻ നായർ അധ്യക്ഷതവഹിച്ചു. കേരള കലാമണ്ഡലം ഭരണസമിതി അംഗം വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള സംസാരിച്ചു. ഡോ. ബിജു ബാലകൃഷ്ണൻ, ശ്രീകല ചിങ്ങോലി, ദിലീപ് കുറ്റിയാനിക്കാട്, ചിത്രമോഹൻ എന്നിവർ വള്ളത്തോൾ കവിതകൾ ആലപിച്ചു. കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ.കെ.കെ. സുന്ദരേശൻ സ്വാഗതവും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫിസർ ഡോ.പി.എം. രാധാമണി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.