സ്കൂൾ വാർഷികം

കണിയാപുരം: പ്രകൃതി വിഭവങ്ങളും നീർത്തടങ്ങളും നശിച്ചുപോകാതെ നിലനിർത്തുന്നതിൽ വിദ്യാർഥികൾ തങ്ങളുടേതായ പങ്ക് വഹിക്കണമെന്ന് കവിയും എഴുത്തുകാരനുമായ വിഭു പിരപ്പൻകോട്. കണിയാപുരം ഗവ. യു.പി സ്കൂൾ വാർഷികാഘോഷത്തി​െൻറ സമാപനസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസങ്ങളിലായി നടന്ന വാർഷികാഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം അണ്ടൂർക്കോണം പഞ്ചായത്ത് വൈ. പ്രസി. പൊടിമോൻ അഷ്റഫ് നിർവഹിച്ചു. സ്കൂൾ ലീഡർ മനീഷ്.എം അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക പുഷ്കലാമ്മാൾ ആമുഖപ്രഭാഷണം നിർവഹിച്ചു. ജല സംരക്ഷണം, ലഹരിമുക്തി തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ നാടകം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.