ആല്‍ത്തറമൂട്^വിളയ്ക്കാട്ട് റോഡ് പുനര്‍നിർമാണം അരംഭിച്ചു

ആല്‍ത്തറമൂട്-വിളയ്ക്കാട്ട് റോഡ് പുനര്‍നിർമാണം അരംഭിച്ചു കിളിമാനൂര്‍: നഗരൂര്‍ പഞ്ചായത്തിലെ ആല്‍ത്തറമൂട്-വിളയ്ക്കാട്ടുകോണം റോഡി​െൻറ പുനര്‍നിർമാണ പ്രവൃത്തികള്‍ ആരംഭിച്ചു. മഴക്കാലത്ത് വെള്ളക്കെട്ടും വേനല്‍ക്കാലത്ത് കുഴികളും മൂലം റോഡിലൂടെയുള്ള ഗതാഗതം വര്‍ഷങ്ങളായി ദുരിതമാണ്. റോഡ് പുനര്‍നിർമിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസനഫണ്ടില്‍നിന്ന് റോഡ് നവീകരിക്കാന്‍ തുക അനുവദിക്കുകയായിരുന്നു. നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം. രഘു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എല്‍. ശാലിനി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. ഷീബ, സ്ഥിരംസമിതി അധ്യക്ഷന്‍ പി. സുഗതന്‍, എന്‍. ചന്ദ്രശേഖരന്‍ നായര്‍, ആനൂര്‍ ഉണ്ണികൃഷ്ണന്‍, ആര്‍. പ്രഭാകരപിള്ള, ആര്‍.എസ് രേവതി, ഷിബാന, വാര്‍ഡ് അംഗം അജിത ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.