വാഹന പാര്‍ക്കിങ്ങും റോഡ് കൈയേറ്റവും; -കഞ്ചിയൂര്‍കോണം റോഡില്‍ യാത്ര ദുരിതം

കാട്ടാക്കട: -കഞ്ചിയൂര്‍ക്കോണം റോഡില്‍ വാഹന പാര്‍ക്കിങ്ങും റോഡ് കൈയേറ്റവും വ്യാപകമാകുന്നത് ടൗണിനെ ഗതാഗതക്കുരിക്കിൽ അമർത്തുന്നു. പഞ്ചായത്ത് ഒാഫിസ്, കോടതി തുടങ്ങി നിരവധി സ്ഥാപനങ്ങളും സ്കൂളുകളും സ്ഥിതിചെയ്യുന്ന ടൗണിലെ പ്രധാന റെസി. ഏരിയയുമായ കഞ്ചിയൂര്‍കോണം -റോഡി​െൻറ തുടക്കംമുതല്‍ റോഡിനിരുവശവും പാര്‍ക്കിങ്ങും റോഡ് കൈയേറി നിർമാണ പ്രവര്‍ത്തനങ്ങളും തകൃതിയായിരുന്നു. കഞ്ചിയൂര്‍കോണം െറസി. അസോസിയേഷന്‍ അധികൃതര്‍ക്ക് നല്‍കിയ പരാതികള്‍ക്കൊന്നും ഇതേവരെ അധികൃതര്‍ നടപടിയെടുത്തിട്ടില്ല. വാഹനം പാര്‍ക്ക്ചെയ്യാന്‍ പാടിെല്ലന്നുകാട്ടി പഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡിന് ചുവട്ടിലും വാഹനങ്ങൾ നിർത്തിയിടൽ പതിവാണ്. പലപ്പോഴും വാഹനത്തിനുള്ളില്‍ ഉള്ളവരോ വഴിയാത്രക്കാരോ ഇറങ്ങി ഗതാഗതം ക്രമീകരിക്കേണ്ട സാഹചര്യമാണ്. ഇത് വാക്കുതര്‍ക്കത്തിനും ഇടയാക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതരും പൊലീസും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.