അകാലത്തിൽ വിട്ടുപിരിഞ്ഞ സുഹൃത്തി​െൻറ കുടുംബത്തിന് കൈത്താങ്ങായി വാട്സ്ആപ് കൂട്ടായ്മ

പള്ളിക്കൽ: മൂതല സാംസ്കാരികവേദിയുടെ ജോയൻറ് സെക്രട്ടറി ആയിരിക്കെ അപകടത്തിൽ മരണമടഞ്ഞ ദീപുവി​െൻറ നിർധനകുടുംബത്തിന് സഹായവുമായി സുഹൃത്തുക്കളും പ്രവാസികളായ നാട്ടുകാരും ഒത്തുചേർന്നു. വാട്ട്സ്ആപ് ഗ്രൂപ് തുടങ്ങിയാണ് പണം സമാഹരിച്ചത്. ചുരുങ്ങിയ ദിവസം കൊണ്ട് മൂന്ന് ലക്ഷംരൂപ സമാഹരിച്ച് സഹകരണബാങ്കിൽ ദീപുവി​െൻറ അമ്മയുടെ പേരിൽ നിക്ഷേപിക്കുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ വർക്കല എം.എൽ.എ വി. ജോയി സാംസ്കാരികവേദി പ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ രേഖകൾ ദീപുവി​െൻറ അമ്മക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുമുള്ള ധനസഹായം എത്രയും വേഗത്തിൽ കുടുംബത്തിന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. നാട്ടുകാരനായ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബി. ദിലീപി​െൻറ നേതൃത്വത്തിലാണ് സാംസ്കാരികവേദി പ്രവർത്തകർ പ്രവർത്തനം നടപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി, ശ്യാംകുമാർ, നൗഫൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.