സർക്കാറിെൻറ രണ്ടാം വാർഷികം; ഒരു മാസം നീളുന്ന പരിപാടി ഭക്ഷ്യഭദ്രത: കരട്​ നിയമാവലി അംഗീകരിച്ചു, നാട്ടികയിൽ ഫയർ സ്​റ്റേഷൻ, ധനകാര്യ കമീഷന്​ 14 തസ്​തിക

തിരുവനന്തപുരം: ഇടത് സർക്കാറി​െൻറ രണ്ടാംവാർഷികം മേയ് ഒന്നുമുതൽ 31 വരെ ഒരു മാസം നീളുന്ന പരിപാടികളോടെ ആഘോഷിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലയിലും മണ്ഡലാടിസ്ഥാനത്തിൽ ആഘോഷം സംഘടിപ്പിക്കും. വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും വാർഷികത്തോടനുബന്ധിച്ച് നടത്തും. വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം കണ്ണൂരിലും സമാപനം തിരുവനന്തപുരത്തുമായിരിക്കും. മന്ത്രിമാർക്ക് ജില്ലകളിൽ ആഘോഷത്തി​െൻറ ചുമതല നൽകാനും തീരുമാനിച്ചു. *സംസ്ഥാനത്ത് ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതിന് തയാറാക്കിയ കരട് നിയമാവലി മന്ത്രിസഭ അംഗീകരിച്ചു. യോഗ്യതാപട്ടികയിൽ ഉൾപ്പെടാത്തവരുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനം, സംസ്ഥാന ഭക്ഷ്യകമീഷ‍​െൻറ രൂപവത്കരണം തുടങ്ങിയവ ഇതി​െൻറ ഭാഗമായി വരും. *നാട്ടികയിൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ആരംഭിക്കും. ഇതിനായി ഏഴ് തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. *15ാം ധനകാര്യ കമീഷൻ സെൽ രൂപവത്കരിക്കുന്നതിന് 14 തസ്തികകൾ സൃഷ്ടിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.