മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ: മിനി ആൻറണി, പി. വേണുഗോപാൽ, എ. ഷാജഹാൻ പരിഗണനാപട്ടികയിൽ ഇ.കെ. മാജി കേന്ദ്ര സർവീസിലേക്ക്:

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഇ.കെ. മാജി കേന്ദ്ര െഡപ്യൂട്ടേഷനിലേക്ക്. ഇതിനെത്തുടർന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ പദവിയിലേക്ക് പരിഗണിക്കുന്നതിന് മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സംസ്ഥാനം സമർപ്പിക്കും. ഭക്ഷ്യ-സിവിൽ സപ്ലൈസ് സെക്രട്ടറി മിനി ആൻറണി, സഹകരണ സെക്രട്ടറി പി. വേണുഗോപാൽ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ എന്നിവരുടെ പട്ടികക്ക് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണ് നിയമനം നടത്തേണ്ടത്. നിയമസഭ-പാർലമ​െൻറ് തെരഞ്ഞെടുപ്പുകളുടെ സംസ്ഥാനത്തെ ചുമതല മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്കാണ്. നളിനി നെറ്റോ അഡീഷനൽ ചീഫ് സെക്രട്ടറിയായതിനെ തുടർന്ന് ഒഴിഞ്ഞ പദവിയിലാണ് ഇ.കെ. മാജി ചുമതലയേറ്റത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് അദ്ദേഹത്തി​െൻറ നിയന്ത്രണത്തിലാണ് നടന്നത്. ഇതോടൊപ്പം ബി. ശ്രീനിവാസും കേന്ദ്ര െഡപ്യൂട്ടേഷനിലേക്ക് പോകുന്നുണ്ട്. ഇദ്ദേഹം വഹിച്ചിരുന്ന ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല കെ.ആർ. ജ്യോതിലാലിന് നൽകി. കശുവണ്ടി വകുപ്പ് സെക്രട്ടറിയുടെ ചുമതല ഇളങ്കോവന് കൈമാറാനും മന്ത്രിസഭ തീരുമാനിച്ചു. ഭക്ഷ്യസുരക്ഷാ കമീഷണറുടെ അധികചുമതല എം.ജി. രാജമാണിക്യത്തിന് നൽകി. വീണാമാധവന് പകരമാണ് നിയമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.