വൈദ്യുതി ജീവനക്കാർ രാജ്​ഭവൻ മാർച്ച്​ നടത്തി

തിരുവനന്തപുരം: വൈദ്യുതി വിതരണരംഗം സ്വകാര്യവത്കരിക്കുന്നതിനെതിരെ വൈദ്യുതി ജീവനക്കാരും എൻജിനീയർമാരും രാജ്ഭവൻ മാർച്ച് നടത്തി. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ ദേശീയ പ്രസിഡൻറ് കെ.ഒ. ഹബീബ് ഉദ്ഘാടനം ചെയ്തു. കെ. ജയപ്രകാശ്, എം.പി. ഗോപകുമാർ, സത്യരാജ് ജെ. സുകേശൻ, കെ. ആനന്ദകൃഷ്ണൻ, ബാലകൃഷ്ണപിള്ള, കെ.എ. അബ്ബാസ് എന്നിവർ സംസാരിച്ചു. നേതാക്കൾ ഗവർണർക്ക് നിവേദനം നൽകി. പ്രധാനമന്ത്രിക്കും കേന്ദ്ര ഉൗർജമന്ത്രിക്കും നിവേദനം അയച്ചുകൊടുക്കുമെന്ന് ഗവർണർ ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.