നിക്​​ ഉട്ടും റസൂൽ പൂക്കുട്ടിയും ഒാച്ചിറയിലെത്തി

ഓച്ചിറ: വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക് ഉട്ടും ഒാസ്കർ അവാർഡ് ജേതാവുമായ റസൂല്‍ പൂക്കുട്ടിയും ഓച്ചിറയിലെത്തി. ചൊവ്വാഴ്ച രാവിലെ 10.30 ഓടെെയത്തിയ ഇരുവരും പരബ്രഹ്മ ക്ഷേത്രത്തെ പറ്റി ചോദിച്ചറിഞ്ഞു. തുടർന്ന് ശാന്തിവനമായ ഒണ്ടിക്കാവിലുമെത്തി. ഇവിടെ പുള്ളുവൻ പാട്ടും പുള്ളോര്‍ക്കുടത്തി​െൻറയും വീണയുടെയും നാദവും ഇരുവരെയും ആകര്‍ഷിച്ചു. പടനിലത്തെ കാഴ്ചകൾ നിക് ഉട്ട് കാമറയിൽ പകർത്തുകയും ചെയ്തു. തിരുവാഭരണ ഘോഷയാത്ര ചവറ: കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയ വിളക്കുത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ബുധനാഴ്ച ഉച്ചക്ക് മൂന്നിന് നടക്കും. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽനിന്ന് അലങ്കരിച്ച വാഹനത്തിൽ പുറപ്പെടുന്ന ഘോഷയാത്രക്ക് ദേശീയപാതയോട് ചേർന്ന വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികളും ഭക്തരും നിറപറകൾ സമർപ്പിച്ച് വരവേൽക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.