ബൈപാസും ലിങ്ക് റോഡും നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കണം; മറ്റു വികസന പരിപാടികള്‍ക്ക് ഗതിവേഗം കൂട്ടണം

കൊല്ലം: ജില്ലയിലെ വികസന, ക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് വികസനകാര്യ മേല്‍നോട്ട ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ സേവ്യര്‍ നിര്‍ദേശം നല്‍കി. അദ്ദേഹത്തി​െൻറ നേതൃത്വത്തിൽ ചേര്‍ന്ന അവലോകന യോഗത്തിലാണ് ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനമായത്. വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് യോഗം ചേര്‍ന്നത്. ബൈപാസി​െൻറ നിര്‍മാണം ആഗസ്റ്റില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഇതി​െൻറ ഭാഗമായ പാലങ്ങളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദേശീയപാത വിഭാഗം പ്രതിനിധി യോഗത്തെ അറിയിച്ചു. ലിങ്ക് റോഡ് മൂന്നാംഘട്ടത്തി​െൻറ നിര്‍മാണം പുരോഗമിക്കുകയാണ്. ഓലയില്‍ക്കടവില്‍നിന്നുള്ള നാലാം ഘട്ടത്തിന് രണ്ടുമാസത്തിനകം ടെൻഡറാകും. കിഫ്ബിയില്‍ ഉള്‍പ്പെട്ട 11 പാലങ്ങള്‍, 33 റോഡുകള്‍ എന്നിവയും പൂര്‍ത്തിയാകുന്നു. 201 കോടി ചെലവില്‍ മലയോര ഹൈവേ നിര്‍മാണവും നടപ്പാക്കുന്നുണ്ട്. നബാര്‍ഡി​െൻറ സഹായത്തോടെ മൂന്ന് പാലങ്ങളും നാലു റോഡുകളുമാണ് നിര്‍മിക്കുന്നത്. ബജറ്റ് വിഹിതം വിനിയോഗിച്ച് 244 കിലോമീറ്റര്‍ റോഡാണ് നിര്‍മിക്കുന്നതെന്നും പൊതുമരാമത്ത് വകുപ്പ് പ്രതിനിധി അറിയിച്ചു. ശാസ്താംകോട്ട തടാകത്തിലെ ജലദൗര്‍ലഭ്യം മറികടക്കാന്‍ മറ്റു ജലസ്രോതസ്സുകളെ ആശ്രയിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതി​െൻറ ഭാഗമായി നിര്‍ദിഷ്ട ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി സ്ഥലം കൈമാറല്‍, പൈപ്പിടല്‍ എന്നിവക്കായി ഉടന്‍ ഏകോപനസമിതി രൂപവത്കരിക്കണം. കൊല്ലം തോട് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം വര്‍ധിപ്പിക്കാനായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒന്നാം റീച്ച് 80 ശതമാനവും അഞ്ചാം റീച്ച് 95 ശതമാനവും പിന്നിട്ടു. മറ്റു റീച്ചുകളുടെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു. ദേശീയപാത നാലുവരിയാക്കുന്നതിനുവേണ്ടി സ്ഥലമെടുപ്പ് അതിവേഗം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ഇതിനായി കൂടുതല്‍ സര്‍വേയര്‍മാരെ നിയമിക്കുന്നത് പരിഗണനയിലുണ്ട്. പ്രവര്‍ത്തനപുരോഗതി രണ്ടാഴ്ചക്കുള്ളില്‍ വിലയിരുത്തും. ഹരിതകേരളം മിഷ​െൻറ പൈലറ്റ് േപ്രാജക്ടായ കൊട്ടാരക്കരയിലെ പുലമണ്‍തോട് നവീകരണം തുടരുകയാണ്. ഇവിടെനിന്ന് മാലിന്യം നീക്കംചെയ്യുന്ന പ്രക്രിയ പുരോഗമിക്കുന്നു. മാലിന്യം നിറഞ്ഞ കാവനാട് വട്ടക്കായല്‍ ശുചീകരിക്കാനും ആഴംകൂട്ടാനുമുള്ള പ്രവര്‍ത്തനവും നടക്കുന്നു. മാലിന്യനിക്ഷേപം തടയാന്‍ കായലിന് ചുറ്റും ഫെന്‍സിങ് തീര്‍ക്കുമെന്നും ഇന്‍ലാൻഡ് നാവിഗേഷന്‍ വകുപ്പ് പ്രതിനിധി അറിയിച്ചു. വരള്‍ച്ച മുന്നില്‍ക്കണ്ട് ജല അതോറിറ്റിയുടെ കൊല്ലം, കൊട്ടാരക്കര ഡിവിഷനുകള്‍ ലഭ്യമായ പണം മാര്‍ച്ച് 31നകം വിനിയോഗിച്ച് നിശ്ചിത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. ക്ഷീരവികസന പരിപാടികളുടെ ഏകീകരണത്തിനും നടത്തിപ്പിനുമായി ക്ഷീര സഹകരണ സംഘങ്ങളുടെ യോഗം വിളിച്ചുചേര്‍ക്കണം. ലൈഫ് മിഷന്‍ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ കൃത്യത ഉറപ്പാക്കി ഭവനരഹിതര്‍ക്ക് ആനുകൂല്യം ലഭ്യമാക്കണം. ആര്‍ദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ യജ്ഞം എന്നീ മിഷനുകളുടെ പ്രവര്‍ത്തനം ശ്രദ്ധയോടെ നിര്‍വഹിക്കണം. വിളകളുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്താനും പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൃഷിവകുപ്പ് ഏകോപിപ്പിക്കണം. കൊല്ലം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ പൊതുവേ തൃപ്തികരമാണെന്ന് വിലയിരുത്തിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാര്‍തലത്തില്‍ മാത്രം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളില്‍ ഇടപെടലും തുടര്‍നടപടിയും സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. കലക്ടര്‍ ഡോ. എസ്. കാര്‍ത്തിേയൻ, സബ്കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ല പ്ലാനിങ് ഓഫിസര്‍ പി. ഷാജി, വിവിധ വകുപ്പകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.