രാഷ്​ട്രീയരംഗത്ത് നിശ്ചയദാർഢ്യം പ്രകടിപ്പിച്ച നേതാവായിരുന്നു സത്യശീലൻ ^ബിന്ദുകൃഷ്ണ

രാഷ്ട്രീയരംഗത്ത് നിശ്ചയദാർഢ്യം പ്രകടിപ്പിച്ച നേതാവായിരുന്നു സത്യശീലൻ -ബിന്ദുകൃഷ്ണ കൊല്ലം: രാഷ്ട്രീയരംഗത്തും തൊഴിലാളി പ്രവർത്തനരംഗത്തും നിശ്ചയദാർഢ്യം പ്രകടിപ്പിക്കുകയും ഏറ്റെടുക്കുന്ന ഏത് കാര്യത്തിലും കൃത്യത പുലർത്തുകയും ചെയ്ത നേതാവായിരുന്നു സത്യശീലനെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. തൊഴിലാളി പ്രവർത്തനരംഗത്ത് അർപ്പണബോധത്തോടെ പ്രവർത്തിച്ചതുകൊണ്ടാണ് കശുവണ്ടി തൊഴിലാളികൾ എന്നും അവരുടെ സംരക്ഷകനായി സത്യശീലനെ കണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. ഡി.സി.സി മുൻ പ്രസിഡൻറ് വി. സത്യശീല​െൻറ ഒന്നാമത് ചരമ ദിനത്തോടനുബന്ധിച്ച് ഡി.സി.സിയിൽ നടന്ന പുഷ്പാർച്ചനക്കുശേഷം സംസാരിക്കുകയായിരുന്നു അവർ. എ. ഷാനവാസ്ഖാൻ, എൻ. അഴകേശൻ, പ്രതാപവർമ തമ്പാൻ, ഇ. മേരിദാസൻ, എസ്. വിപിനചന്ദ്രൻ, കോയിവിള രാമചന്ദ്രൻ, രമാരാജൻ, ജി. ജയപ്രകാശ്, കെ.കെ. സുനിൽകുമാർ, ആദിക്കാട് മധു, മംഗലത്ത് രാഘവൻനായർ, ആർ. രാജ്മോഹൻ, മണിയംകുളം ബദറുദ്ദീൻ, വി.എസ്. ജോൺസൺ, ജലജ, ചന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു. പി.എസ്.സി പരീക്ഷാ പരിശീലനം കൊല്ലം: സെക്രട്ടേറിയറ്റ്/പി.എസ്.സി അസിസ്റ്റൻറ്, കമ്പനി/കോർപറേഷൻ അസിസ്റ്റൻറ് പരീക്ഷകൾക്കായി സൗജന്യ പരിശീലന ക്ലാസുകൾ 17ന് രാവിലെ 10ന് കൊല്ലം കോൺഗ്രസ് ഭവനിൽ ആരംഭിക്കും. ഫോൺ: 9809904459, 0474 2749100.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.