ആദ്യ ടി10 ക്രിക്കറ്റ്​ അക്കാദമി തിരുവനന്തപുരത്ത്​ തുടങ്ങാൻ പദ്ധതിയുമായി കേരള കിങ്​സ്​

തിരുവനന്തപുരം: ലോകത്തിലെ ആദ്യ ടി10 ക്രിക്കറ്റ് അക്കാദമി തിരുവനന്തപുരത്ത് ആരംഭിക്കാൻ പദ്ധതിയുമായി യു.എ.ഇയിൽനിന്നുമുള്ള പ്രമുഖ ഇന്ത്യൻ വ്യവസായികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടി10 ക്രിക്കറ്റ് ടീമായ കേരള കിങ്സി​െൻറ ഉടമകളുടെ നേതൃത്വത്തിെല സംഘമാണ് പ്രാരംഭ ചർച്ച നടത്തിയത്. ഷാർജയിൽ നടന്ന പ്രഥമ അന്താരാഷ്ട്ര ടി10 ക്രിക്കറ്റ് ടൂർണമ​െൻറ് ചാമ്പ്യൻമാരാണ് കേരള കിങ്സ്. യുവപ്രതിഭകളെ കണ്ടെത്താൻ സംസ്ഥാനത്തുടനീളം ടി10 ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും അവർക്ക് നിർദിഷ്ട യു.എ.ഇ ക്രിക്കറ്റ് അക്കാദമിയിൽ അംഗത്വം നൽകുന്നതിനും ഭാവിയിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പ്രവാസി വ്യവസായി സംഘത്തെ നയിച്ച മുൽക് ഹെൽത്ത് കെയർ ചെയർമാനും കേരള കിങ്സി​െൻറ സഹ ഉടമയുമായ ഡോ. ഷാഫി ഉൽ മുൽക് മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും മുതിർന്ന മാധ്യമപ്രവർത്തകനുമായ െഎസക് ജോൺ കേരള കിങ്സിന് ലഭിച്ച ചാമ്പ്യൻസ് ട്രോഫിയുടെ പകർപ്പ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. പുതിയ പദ്ധതികൾക്ക് എല്ലാവിധ പിന്തുണയും മുഖ്യമന്ത്രി അറിയിച്ചു. പ്രവാസി മലയാളികളുടെ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലാണ് കേരള കിങ്സ് ഉടമകളുടെ സംരംഭത്തിന് പിന്തുണ നൽകുന്നത്. ഷാജി ഉൽ മുൽക്കാണ് ക്രിക്കറ്റിലെ പുതിയ തരംഗമായി ടി10 ക്രിക്കറ്റിന് രൂപം നൽകിയത്. വളർന്നുവരുന്ന ക്രിക്കറ്റ് പ്രതിഭകൾക്ക് പ്രശസ്തരായ കോച്ചുകളുടെ ശിക്ഷണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലെ പരിശീലനം നൽകുകയാണ് ടി10 കമ്മിറ്റിയുടെ പ്രധാന ലക്ഷ്യമെന്ന് മുൽക് അഭിപ്രായപ്പെട്ടു. 10 ദിവസം നീളുന്ന രണ്ടാമത്തെ ടി10 ടൂർണമ​െൻറിൽ പെങ്കടുക്കുന്ന കളിക്കാർക്ക് ആകർഷകമായ വേതനവും ആനുകൂല്യങ്ങളും നൽകുമെന്ന് കേരള കിങ്സ് സഹ ഉടമയായ ഹുസൈൻ ആദം അലി പറഞ്ഞു. രണ്ട് മില്യൺ മുതൽ അഞ്ച് മില്യൺ വരെയാണ് കളിക്കാർക്ക് ലഭിക്കുക. ഇത് അവരുടെ തൊഴിലിൽ സാമ്പത്തിക ഭദ്രത കൈവരിക്കാൻ സഹായിക്കുകയും ചെയ്യും -അദ്ദേഹം പറഞ്ഞു. റക്സ്റ്റൺ ചെയർമാൻ ലാലു സാമുവൽ, െഎറിസ് ഇൻഷുറൻസ് ഡയറക്ടർ അനിൽനായർ, ആർ.ജി.െഎ ഗ്രൂപ് ഡയറക്ടർ ജി. പ്രസാദ് എന്നിവരും ചർച്ചയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.