പള്ളിക്കമണ്ണടി പാലം യാഥാർഥ്യമാക്കണം

ചാത്തന്നൂർ: ആദിച്ചനല്ലൂർ-ചാത്തന്നൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പള്ളിക്കമണ്ണടി പാലം യാഥാർഥ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഇത്തിക്കര ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല കോഓപറേറ്റിവ് സ്പിന്നിങ് മിൽ ചെയർമാൻ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ജി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. എൻ. അർജുനൻ, എസ്. സദാശിവൻപിള്ള, എൽ. ഓമന എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. നിമ്മി മുതിർന്ന അംഗങ്ങളെ ആദരിച്ചു. പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി. രഘുനാഥൻ സംഘടന റിപ്പോർട്ടും എൻ. അർജുനൻ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ: ജി. സദാനന്ദൻ (പ്രസി), എസ്. സദാശിവൻപിള്ള (വൈസ് പ്രസി), എൻ. അർജുനൻ (സെക്ര), എൻ.പി. ശശിധരൻ (ജോ. സെക്ര), കെ. ഗോപാലൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.