ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

നെയ്യാറ്റിൻകര: നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അന്തിയൂർ മേലേ കുണ്ടറ ഷൈനി ഭവനിൽ ഷൺമുഖനാശാരിയുടെ മകൻ ഷൈജുവാണ് (29) മരിച്ചത്. വഴിമുക്ക് പ്ലാവിള റോഡിൽ കല്ലുമൂട്ടിലാണ് അപകടം. ഷൈജുവി​െൻറ ബൈക്കിൽ യാത്ര ചെയ്ത സുഹൃത്ത് അനന്തുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈജുവി​െൻറ മൃതദേഹം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കുമെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു. രഞ്ജുവാണ് ഭാര്യ. ശ്യാമള നെടുമങ്ങാട്: ചെല്ലംകോട് കവിയോട്ടുമുകൾ കൃഷ്ണകൃപയിൽ പരേതനായ വിശ്വംഭര​െൻറ ഭാര്യ ശ്യാമള (82) നിര്യാതയായി. മക്കൾ: ഷൈജു, ഷാജി, സാബു. മരുമക്കൾ: -ചിദംബരം, ബിന്ദു, അനിഷ്യ. സഞ്ചയനം -വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.