വി. മുരളീധരന്​ ഇന്ന്​ സ്വീകരണം

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹകസമിതി അംഗവുമായ വി. മുരളീധരന് ബുധനാഴ്ച തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. മുംബൈയില്‍നിന്ന് രാവിലെ 10.30ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹത്തെ പാര്‍ട്ടിപ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ബി.ജെ.പി സംസ്ഥാന ഓഫിസിലെത്തുന്ന അദ്ദേഹത്തെ പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനംരാജശേഖര​െൻറ നേതൃത്വത്തില്‍ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.