കലാമണ്ഡലം വാസുദേവനും അന്നമനട പരമേശ്വരമാരാർക്കും നിർമലാ പണിക്കർക്കും പുരസ്​കാരം

തിരുവനന്തപുരം: സംസ്ഥാന സർക്കാറി​െൻറ 2017ലെ കലാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥകളി പുരസ്കാരത്തിന് കലാമണ്ഡലം കെ.എസ്. വാസുദേവനും പല്ലാവൂർ അപ്പുമാരാർ പുരസ്കാരത്തിന് അന്നമനട പരമേശ്വരമാരാരും നൃത്ത-നാട്യ പുരസ്കാരത്തിന് നിർമലാ പണിക്കരും അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കഥകളിരംഗത്തെ സമഗ്ര സംഭാവനക്ക് നല്‍കുന്ന പുരസ്‌കാരമാണ് കലാമണ്ഡലം വാസുേദവന് ലഭിച്ചത്. കലാമണ്ഡലം വൈസ്ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, വി. കലാധരന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 10 വർഷത്തോളം ഗാന്ധിസേവാ സദനത്തിൽ കഥകളി വേഷം അധ്യാപകനായും 20 വർഷത്തോളം വെള്ളിനേഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ജോലി ചെയ്തിട്ടുണ്ട് കലാമണ്ഡലം വാസുേദവൻ. പച്ച, കത്തി കഥാപാത്രങ്ങളാണ് ഏറ്റവും പ്രശസ്തം. നിരവധി രാജ്യങ്ങളിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. വാദ്യകലാരംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരമാണ് അന്നമനട പരമേശ്വരമാരാര്‍ക്ക് ലഭിച്ചത്. തിമിലവാദനത്തിലെ പ്രശസ്ത കലാകാരനാണ് അദ്ദേഹം. ടി. എന്‍. വാസുദേവന്‍, കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി.കെ. നാരായണന്‍, സദനം വാസുദേവന്‍, തൃപ്പൂണിത്തുറ കൃഷ്ണദാസ് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. കലാമണ്ഡലത്തിൽ പഠിച്ച അന്നമനട പരമേശ്വരമാരാർ 1985 മുതൽ പഞ്ചാവാദ്യത്തിൽ ശ്രദ്ധേയനായി. കലാമണ്ഡലത്തിൽ അധ്യാപകനുമായിരുന്നു. നൃത്തരംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരത്തിനാണ് നിർമലാ പണിക്കർ അർഹയായത്. കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി.കെ. നാരായണന്‍, കലാമണ്ഡലം ക്ഷേമാവതി, പ്രഫ. ജോര്‍ജ് എസ്. പോള്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.