അർധരാത്രി രണ്ട് വീട്​ അടിച്ചുതകർത്തു

കൊട്ടിയം: അർധരാത്രി മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം രണ്ട് വീടുകൾ അടിച്ചുതകർത്തു. മുറിക്കുള്ളിൽ ജനാലയോട് ചേർന്ന് കിടന്നുറങ്ങുകയായിരുന്ന വീട്ടുകാരുടെ മേൽ ജനൽചില്ലുകൾ പതിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന പെൺകുട്ടി സംസാരിക്കാൻ കഴിയാത്ത നിലയിലായെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയാറെടുക്കുന്നതിനിടെ സംസാരശേഷി വീണ്ടുകിട്ടി. രണ്ടിടങ്ങളിലായി അടിച്ചു തകർക്കപ്പെട്ട വീടുകൾ ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ്. ഉമയനല്ലൂർ പാർക്ക് മുക്ക് ചന്തക്കടുത്ത് മുക്കടയിൽ അബ്ദുൽ മജീദി​െൻറ വീടുകൾക്ക് നേരേയാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഉമയനല്ലൂർ കടമ്പാട്ടു മുക്കിലുള്ള വീടിനുനേരെയും പാർക്ക് മുക്കിനടുത്തുള്ള വീടിന് നേരെയും ഒരേസമയത്താണ് ആക്രമണം നടന്നത്. ഇരുവീടുകളുടെയും ജനാലകൾ അടിച്ചുതകർക്കപ്പെട്ടു. പാർക്ക് മുക്കിനടുത്ത് മുക്കടയിൽ വീടി​െൻറ മുൻവശത്തെയും പടിഞ്ഞാറുഭാഗത്തെയും ജനാലകൾ പൂർണമായും തകർക്കുകയും വീടി​െൻറ ഭിത്തിക്ക് പൊട്ടലുണ്ടാക്കുകയും ചെയ്‌തു. മുൻവശത്തെ ജനാലക്ക് സമീപത്തെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാരുടെ മേലാണ് ജനാല ചില്ലുകൾ പതിച്ചത്. വീടിനുള്ളിൽനിന്ന് സംഭവം കണ്ട് ഭയന്ന അജ്മിയുടെ സംസാരശേഷിയാണ് അൽപനേരം നഷ്ടപ്പെട്ടത്. സംഭവമറിഞ്ഞ് കൊട്ടിയം എസ്.ഐയുടെ നേതൃത്വത്തിലെ സംഘം അക്രമികൾക്കായി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസർ, ഉമയനല്ലൂർ റാഫി എന്നിവർ സ്ഥലത്തെത്തി. അക്രമികളെ പിടികൂടുന്നതിനായി പൊലീസി​െൻറ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.