ദേശീയപാതയിൽ വളംകയറ്റിയവന്ന ലോറിക്ക്​ തീപിടിച്ചു (ചിത്രം^klw8)

ദേശീയപാതയിൽ വളംകയറ്റിയവന്ന ലോറിക്ക് തീപിടിച്ചു (ചിത്രം-klw8) ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ എൽ.ഐ.സി ഓഫിസിന് സമീപം വളംകയറ്റിവന്ന മിനിലോറിക്ക് തീപിടിച്ചു. ആലുവയിൽനിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന വാഹനത്തിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ലോറിയിൽ ഉണ്ടായിരുന്ന ആലുവ സ്വദേശികളായ അനിൽ, ലാലു എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുകയും ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തുകയും ബാറ്ററിയിലേക്കുള്ള വയർ വലിച്ചൂരുകയും ചെയ്തു. തൊട്ടടുത്ത വീട്ടിൽ വെള്ളമെടുക്കാനായി പോകുമ്പോഴേക്കും തീ ആളിപ്പടർന്നു. വണ്ടിയുടെ മുൻഭാഗവും വളവും ലോറിയും അഗ്നി വിഴുങ്ങി. ചാത്തന്നൂർ എ.സി.പി. ജവഹർ ജനാർദി​െൻറ നേതൃത്വത്തിലായിരുന്നു പൊലീസ് സംഘം എത്തി ദേശീയപാതയിലെ ഗതാഗതം നിയന്ത്രിച്ചു. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി. caption ചാത്തന്നൂർ ഊറാംവിളക്ക് സമീപം വളംകയറ്റിവന്ന മിനിലോറിക്ക് തീപിടിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.