നഗരത്തിൽ ഇന്ന്​ ഗതാഗത ക്രമീകരണം

തിരുവനന്തപുരം: വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രാജ്ഭവൻ, സെക്രേട്ടറിയറ്റ് മാർച്ചുകൾ നടക്കുന്നതിനാൽ നഗരത്തിൽ ബുധനാഴ്ച ഗതാഗത ക്രമീകരണമുണ്ടാകുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. സെക്രേട്ടറിയറ്റ് മാർച്ചും രാജ്ഭവൻ മാർച്ചും ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-പാളയം-വി.ജെ.ടി -സ്റ്റാച്യു-പുളിമൂട്-ആയുർവേദ കോളജ്, ഒാവർബ്രിഡ്ജ്- പഴവങ്ങാടി-കിഴക്കേകോട്ട റോഡുകൾ ഒഴിവാക്കി വാഹനങ്ങൾ സഞ്ചരിക്കണം. സെക്രേട്ടറിയറ്റ് മാർച്ച് ദേശീയപാതവഴി പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ കഴക്കൂട്ടം ബൈപാസ് വഴി ആശാൻ സ് ക്വയറിൽ എത്തി ആളുകളെ ഇറക്കിയശേഷം കോവളം ബൈപാസ് റോഡിൽ മാർഗതടസ്സം കുടാതെ പാർക്ക് ചെയ്യണം. എം.സി റോഡിൽനിന്ന് പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ കേശവദാസപുരം ജങ്ഷനിൽനിന്ന് തിരിഞ്ഞ് ഉള്ളൂർ-മെഡിക്കൽ കോളജ്-കണ്ണമ്മൂല-പേട്ട-പാറ്റൂർവഴി ആശാൻസ്ക്വയറിൽ എത്തി ആളെ ഇറക്കിയശേഷം ഇൗഞ്ചയ്ക്കൽ ബൈപാസിൽ എത്തി മാർഗതടസ്സം കൂടാതെ പാർക്ക് ചെയ്യണം. നെയ്യാറ്റിൻകര, പാറശ്ശാല ഭാഗങ്ങളിൽനിന്ന് പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പൂജപ്പുര-ജഗതി-സാനഡു-ബേക്കറി-അണ്ടർപാസ് വഴി ആശാൻ സ്ക്വയറിൽ ആളെ ഇറക്കിയശേഷം പേട്ട ചാക്കവഴി ഇൗഞ്ചയ്ക്കൽ ബൈപാസിൽ എത്തി മാർഗതടസ്സം കൂടാതെ പാർക്ക് ചെയ്യണം. രാജ്ഭവൻ മാർച്ച് പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ മ്യൂസിയം ജങ്ഷനിലെത്തി ആളെ ഇറക്കിയശേഷം നന്ദാവനം-ബേക്കറി-അണ്ടർപാസ്-ആശാൻ സ്ക്വയർ-ജനറൽ ആശുപത്രി-പേട്ട-ചാക്കവഴി ചാക്ക ബൈപാസിൽ എത്തി ഒാൾ സെയിൻറ്സ്-ശംഖുംമുഖം റോഡി‍​െൻറ ഒരുവശത്തായി പാർക്ക് ചെയ്യണം. വാഹനങ്ങൾ വഴിതിരിച്ചുവിടും നെടുമങ്ങാട് ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പേരൂർക്കടനിന്ന് തിരിഞ്ഞ് ശാസ്തമംഗലം-ഇടപ്പഴിഞ്ഞി -എസ്.എം.സി-വഴുതയ്ക്കാട് വഴി പോകണം. കിഴക്കേകോട്ട ഭാഗത്തുനിന്ന് പേരൂർക്കട, നെടുമങ്ങാട് പോകേണ്ട വാഹനങ്ങൾ കോർപറേഷൻ പോയിൻറിൽനിന്ന് തിരിഞ്ഞ് നന്തൻകോട്-ദേവസ്വംബോർഡ്-ടി.ടി.സി വഴി പോകണം. വഴുതയ്ക്കാട് ഭാഗത്തുനിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എസ്.എം.സി -ഇടപ്പഴിഞ്ഞി-ശാസ്തമംഗലം-പേരൂർക്ക വഴി പോകണം റോഡിന് സമാന്തരമായോ ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയിലോ പാർക്ക് ചെയ്തിരിക്കുന്ന മറ്റ് വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് തടസ്സം ഉണ്ടാകുന്ന രീതിയിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ ക്ലീനറോ ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഏതെങ്കിലും ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിക്കണം. മാർച്ച് കഴിഞ്ഞ് വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ആളെയെടുത്ത് ബൈാപാസിലൂെട തന്നെ വടക്കുഭാഗത്തേക്കും തെക്കുഭാഗത്തേക്കും േപാകണം. വെള്ളായണി ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച ഉച്ചക്ക് മൂന്നുമുതൽ നടക്കുന്ന തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ച് നേമം-വെള്ളായണി-ശാന്തിവിള-കല്ലിയൂർ-പുന്നമൂട് സ്ഥലങ്ങളിൽ ട്രാഫിക് ക്രമീകരണങ്ങളുണ്ടാകും. ഇൗ റോഡുകളിൽ സമാന്തരമായോ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലോ പാർക്ക് ചെയ്തിരിക്കുന്ന മറ്റ് വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് തടസ്സം ഉണ്ടാകുന്ന രീതിയിലോ പാർക്ക് ചെയ്യാൻ പാടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.