സ്​റ്റേറ്റ്​ സെൻ​ട്രൽ ലൈബ്രറിയിൽനിന്ന്​ സ്ഥലം ഏറ്റെടുക്കരുത്​ ^സാംസ്​കാരിക പ്രമുഖർ

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽനിന്ന് സ്ഥലം ഏറ്റെടുക്കരുത് -സാംസ്കാരിക പ്രമുഖർ തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കോമ്പൗണ്ടിൽനിന്ന് ലൈബ്രറി കൗൺസിലിന് 20സ​െൻറ് സ്ഥലം അനുവദിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നും ൈലബ്രറി കൗൺസിലിന് അവരുടെ ആസ്ഥാനമന്ദിരം പണിയാൻ ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്തി കൊടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് സാഹിത്യ സാംസ്കാരിക നായകർ നിവേദനം നൽകി. അടൂർ ഗോപാലകൃഷ്ണൻ, സുഗതകുമാരി, കെ.പി. കുമാരൻ, കെ. സച്ചിദാനന്ദൻ, സക്കറിയ, കാട്ടൂർ നാരായണപിള്ള, കുരീപ്പുഴ ശ്രീകുമാർ, എം.എൻ. കാരശ്ശേരി, സി.വി. ബാലകൃഷ്ണൻ, ചുനക്കര രാമൻകുട്ടി, സി.എസ്. വെങ്കിടേശ്വരൻ, പ്രദീപ് പനങ്ങാട് എന്നിവരാണ് നിവേദനത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ലൈബ്രറികളിലൊന്നാണ് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയെന്ന സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള ഇവിടെ ദിനംപ്രതി ആയിരത്തിലേറെപ്പേരാണ് പുസ്തകമെടുക്കാനും വായനക്കുമായി എത്തുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാൻപോലും സ്ഥലം തികയാത്ത സാഹചര്യമാണ് നിലവിൽ. പുതുതായി പണി പൂർത്തിയാക്കുന്ന ഹെറിറ്റേജ് കെട്ടിടമുൾപ്പെടെ പ്രൗഢഗംഭീരമായ മൂന്ന് കെട്ടിടങ്ങൾ നിറഞ്ഞുനിൽക്കുന്ന ഇവിെട നിലവിലെ സ്ഥലം നഷ്ടപ്പെടാതെ സംരഷിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ലൈബ്രറിയിലെ അംഗങ്ങളുടെ കൂട്ടായ്മയായ പബ്ലിക് ലൈബ്രറി വായനാവേദിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും നിവേദനം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.