മികച്ച ആയുർവേദ ഡോക്ടർമാർക്കുള്ള പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ. സി.എ. രാമന് അഷ്​ടാംഗരത്ന

തിരുവനന്തപുരം: മികച്ച ആയുർവേദ ഡോക്ടർമാർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്രസംഭാവനക്കുള്ള അഷ്ടാംഗരത്ന പുരസ്കാരത്തിന് ഡോ. സി.എ. രാമൻ അർഹനായി. മുൻ ഐ.എസ്.എ. വകുപ്പ് മേധാവിയാണ്. 25,000 രൂപയും സർട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ആയുർവേദ ചികിത്സാ-ഗവേഷണരംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള ധന്വന്തരി പുരസ്കാരത്തിന് തൃശൂർ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ബി. ഷീല കാറളം അർഹയായി. മികച്ച അധ്യാപകനുള്ള ആേത്രയ പുരസ്കാരത്തിന് തൃശൂർ ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളജിലെ കായചികിത്സാവിഭാഗം മേധാവി ഡോ. പി.കെ. ധർമപാലൻ അർഹനായി. സ്വകാര്യമേഖലയിലെ മികച്ച ആയുർവേദ ഡോക്ടർക്കുള്ള വാഗ്ഭട പുരസ്കാരം തൃശൂർ മാള കെ.പി. പേത്രാസ് വൈദ്യൻസ് കണ്ടംകുളത്തി ആയുർവേദ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ. റോസ് മേരി വിൽസനാണ്. പത്തനംതിട്ട ചെന്നീർക്കര സർക്കാർ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസർ ഡോ. എ. വഹീദാ റാൻ മികച്ച ഡോക്ടർക്കുള്ള ചരക പുരസ്കാരത്തിന് അർഹയായി. 15,000 രൂപയും സർട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് കനകക്കുന്ന് കൊട്ടാരം ഹാളിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പുരസ്കാര വിതരണം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.