സെക്ര​േട്ടറിയറ്റ്​ മാർച്ച്​ നടത്തി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന ചെറുകിട റൈസ് ഫ്ലവർ ആൻഡ് ഒായിൽ മിൽ അസോസിയേഷൻ സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്തി. ജോണി നെല്ലൂർ സമരം ഉദ്ഘാടനം ചെയ്തു. ഭക്ഷ്യവകുപ്പ് ഗോതമ്പ് വിതരണം നിർത്തലാക്കി ആട്ടയായി നൽകുന്നതിനുള്ള തീരുമാനം പിൻവലിക്കുക, ചെറുകിട മില്ലുകളുടെ ലൈസൻസ് ഫീസ്, തൊഴിൽകരം എന്നിവയുടെ വർധന ഒഴിവാക്കുക, കെട്ടിട നികുതി കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വി.എസ്. അൻവർ, പി.എസ്. ശ്രീലാൽ, ബിജു പി.പോൾ, ജെ.സി. ബാബു, എൻ.കെ. ഹരീന്ദ്രനാഥ്, ജോസ് കുന്നപ്പിള്ളി, ആർ. ബാലകൃഷ്ണൻ കന്നിമാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.